1:06 pm - Tuesday July 23, 2019

സ്ട്രോബറികള്‍ക്കുള്ളില്‍ തയ്യല്‍ സൂചി : അമ്പതുകാരി പിടിയില്‍

Editor

സിഡ്നി: ഓസ്ട്രേലിയയില്‍ സ്ട്രോബറിക്കുള്ളില്‍ തയ്യല്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ അമ്പതുകാരി പിടിയില്‍. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കപ്പെട്ട പഴങ്ങളിലാണ് സൂചി കണ്ടെത്തിയിരുന്നത്. ക്വീന്‍സ്ലാന്‍ഡ് സ്വദേശിനിയാണ് പിടിയിലായത്.

പഴങ്ങള്‍ക്കുള്ളില്‍നിന്ന് സൂചിയും പിന്നുകളും കണ്ടെത്തിയെന്ന് പറഞ്ഞ് നൂറിലധികം റിപ്പോര്‍ട്ടുകളാണ് അടുത്ത നാളുകളില്‍ പോലീസിന് ലഭിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിരുന്നു. പിടിയിലായ സ്ത്രീയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സൂചി കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് ക്വീന്‍സ്ലാന്‍ഡില്‍ സര്‍ക്കാര്‍ ഇടപെട്ട് സ്ട്രോബറി വില്‍പ്പന നിര്‍ത്തിവച്ചിരുന്നു. സ്ട്രോബറികള്‍ക്കു പുറമേ മാമ്പഴത്തിലും ആപ്പിളിലും സൂചികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ സര്‍ക്കാര്‍ ഭൂമിയും ലക്ഷങ്ങളുടെ വായ്പയും

വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങിയത് 16 മണിക്കൂര്‍

Related posts
Your comment?
Leave a Reply

%d bloggers like this: