ന്യൂയോര്‍ക്കില്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

17 second read

ന്യൂയോര്‍ക്ക് :ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിട്രോഡ ന്യൂയോര്‍ക്കില്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ഒരു മണിക്ക് ഫൈനാന്‍സ് ചെയര്‍മാന്‍ രവി ചോപ്ര- ഷാലു ചോപ്ര ദമ്പതികളുടെ വസതിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ദേശീയ പ്രസിഡന്റ് മൊഹീന്ദര്‍ സിങ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹര്‍ബജന്‍ സിങ് സ്വാഗതം ചെയ്തു.

കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴും എല്ലാവരേയും ഉള്‍ക്കൊണ്ടുകൊണ്ട് സമാധാനത്തിനും ഐക്യത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന് കോണ്‍ഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് സാം പിട്രോഡ പറഞ്ഞു.

ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം നന്ദി പറഞ്ഞു. സീനിയര്‍ വൈസ് പ്രസിഡന്റുമാരായ ഫുമന്‍ സിങ്, റ്റി. ജെ. ഗില്‍, ചരണ്‍സിങ് (പഞ്ചാബ് ചാപ്റ്റര്‍ പ്രസിഡന്റ്), ഡോ. നായ്ക് (കര്‍ണ്ണാടക ചാപ്റ്റര്‍ പ്രസിഡന്റ്), സ്വരണ്‍ സിങ് (ഹരിയാന ചാപ്റ്റര്‍ പ്രസിഡന്റ്), രാജേന്ദ്രര്‍ സിച്ചിപ്പള്ളി (സെക്രട്ടറി), ഗുര്‍മിത് സിങ് കാന്നപെയിന്‍ (കമ്മിറ്റി ചെയര്‍മാന്‍), ലീല മാരേട്ട് (വനിതാ ഫോറം ചെയര്‍പേഴ്സണ്‍), ജയചന്ദ്രന്‍ (കേരള ചാപ്റ്റര്‍ പ്രസിഡന്റ്), അംഗം നന്ദകുമാര്‍, അമ്മു നന്ദകുമാര്‍, കോശി ഉമ്മന്‍, വര്‍ഗീസ് സഖറിയ, തങ്കമ്മ തോമസ്, ഉഷ ബേബി എന്നിവര്‍ കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് സന്നിഹിതരായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…