പൊലീസുകാരുടെ സമ്മര്‍ദ്ദത്തില്‍ ഗതികെട്ട് യുവതി: വസ്ത്രമഴിച്ചു പ്രതിഷേധിച്ചു

16 second read

മുംബൈ: ഗതികെട്ടാല്‍ പിന്നെ എന്താചെയ്യുക ഇതല്ല ഇതിനപ്പുറവും ചെയ്യും.പൊലീസുകാരുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം വസ്ത്രങ്ങളഴിച്ച് പൊലീസുകാരെ നിസ്സഹായരാക്കിക്കളഞ്ഞു ഒരു യുവതി. മുംബൈയിലെ ലോഖണ്ഡ് വാലയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു സംഭവം.

സമ്പന്നര്‍ മാത്രം താമസിക്കുന്ന ഉയരം കൂടിയ പോഷ് റസിഡന്‍ഷ്യന്‍ കോംപ്ലക്സിലാണ് നഗരത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. തങ്ങള്‍ക്കൊപ്പം രാത്രിതന്നെ സ്റ്റേഷനിലേക്കു വരാന്‍ പൊലീസുകാര്‍ യുവതിയെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണിത്. വനിതാ പൊലീസ് സംഘത്തിലില്ലായിരുന്നു. രാവിലെ താന്‍ സ്റ്റേഷനില്‍ വന്നുകൊള്ളാമെന്നു പറഞ്ഞെങ്കിലും പൊലീസുകാര്‍ സമ്മതിക്കാതിരുന്നതിനെത്തുടര്‍ന്നാണു യുവതിക്കു വസ്ത്രമഴിച്ചു പ്രതിഷേധിക്കേണ്ടിവന്നത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് നഗരവാസികള്‍ സംഭവം അറിയുന്നത്. ലിഫ്റ്റില്‍ തനിച്ചുനില്‍ക്കുന്ന യുവതി മുകള്‍നിലയിലുള്ള തന്റെ ഫ്ളാറ്റിലേക്കു പോകാന്‍ അനുവദിക്കണമെന്ന് പൊലീസുകാരോടു തുടര്‍ച്ചയായി അപേക്ഷിക്കുന്നതു കാണാം. പക്ഷേ, അസമയത്തുതന്നെ യുവതി തങ്ങള്‍ക്കൊപ്പം വരണമെന്നു പൊലീസുകാര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണു യുവതിക്ക് അറ്റകൈ പ്രതിഷേധത്തിലേക്കു മാറേണ്ടിവന്നത്.

പുലര്‍ച്ചയോടെ യുവതി തന്നെയാണ് പൊലീസിനെ തന്റെ താമസസ്ഥലത്തേക്കു വിളിച്ചുവരുത്തിയത്. കെട്ടിടത്തിലെ കാവല്‍ക്കാരന്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. തനിക്കു സിഗരറ്റ് വേണമെന്ന് ഇന്റര്‍കോമിലൂടെ യുവതി സെക്യൂരിറ്റി ജീവനക്കാരന്‍ അലോകിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്രേ. അലോക് ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് ഇവരും തമ്മില്‍ ചൂടേറിയ വഴക്കും തര്‍ക്കവുമായി.

ഡെറാഡൂണില്‍നിന്നെത്തി മുംബൈയില്‍ താമസിക്കുന്ന യുവതി സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെ ആക്രമിച്ചതായി ആരോപിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നെത്തിയ പൊലീസ് പരാതി നല്‍കാന്‍ രാത്രിതന്നെ തങ്ങള്‍ക്കൊപ്പം സ്റ്റേഷനിലേക്കു വരാന്‍ നിര്‍ബന്ധിച്ചപ്പോഴാണ് യുവതി നിസ്സഹായയാത്. സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും ഉണ്ടായിട്ടും വനിതാ പൊലീസിന്റെ സഹായമില്ലാതെ യുവതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസ് നടപടി വിവാദത്തിലായിരിക്കുകയാണ്.

താന്‍ ഇപ്പോള്‍ സ്റ്റേഷനിലേക്കു വരുന്നില്ലെന്നു യുവതി ആവര്‍ത്തിച്ചു പറയുന്നുണ്ട്. തന്നെ മുറിയിലേക്കു പോകാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പക്ഷേ വഴി തടഞ്ഞുകൊണ്ടുനില്‍ക്കുന്ന പൊലീസുകാര്‍ യുവതി തങ്ങള്‍ക്കൊപ്പം ആ രാത്രിതന്നെ സ്റ്റേഷനിലേക്കു വരണമെന്ന് ആവശ്യപ്പെടുകയാണ്. വഴക്കു കേട്ടു തടിച്ചുകൂടിയവര്‍ അതിശയിച്ചുനില്‍ക്കേ യുവതി ദേഷ്യം നിയന്ത്രിക്കാനാവാതെ തന്റെ വസ്ത്രങ്ങള്‍ ഓരോന്നായി വലിച്ചൂരി. കണ്ടുനിന്നവരില്‍ ഒരാള്‍ പോലും പ്രശ്നത്തില്‍ ഇടപെടുകയോ യുവതിയെ സഹായിക്കാന്‍ തയാറാകുകയോ ചെയതില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…