ഖത്തറിലെ അസ്ഥിര കാലാവസ്ഥ ഏതാനും ദിവസങ്ങള്‍ കൂടി നീളുമെന്ന്

16 second read

ദോഹ: ഖത്തറിലെ അസ്ഥിര കാലാവസ്ഥ ഏതാനും ദിവസങ്ങള്‍ കൂടി നീളുമെന്നു കാലാവസ്ഥാ നിരീക്ഷണവിഭാഗം. ഇനിയുള്ള ദിവസങ്ങളില്‍ തെക്കന്‍ മേഖലയായ മിസൈദിലും പരിസരപ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റിനും കനത്തമഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആലിപ്പഴ വര്‍ഷത്തോടുകൂടിയ മഴയ്ക്കാണു വരും ദിവസങ്ങളില്‍ സാധ്യത. മഴയ്ക്കുമുന്നോടിയായി കനത്തപൊടിക്കാറ്റും ഇടിമിന്നലും ഉണ്ടാവും.

മഴയ്ക്കുമുന്നോടിയായി ശക്തമായ ഇടിമിന്നലുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു കാലാവസ്ഥാവിഭാഗത്തിന്റെ മുന്നറിയിപ്പ്. മിന്നലുള്ളപ്പോള്‍ കഴിയുന്നതും കെട്ടിടങ്ങള്‍ക്കുള്ളില്‍ത്തന്നെ കഴിയുന്നതാണു സുരക്ഷിതം. പുറത്തുള്ളവര്‍ ഒരു കാരണവശാലും ഇലക്ട്രിക് ലൈനുകള്‍ക്കടിയിലോ ഉയരംകൂടിയ വിളക്കുകാലുകള്‍, ഉയരമുള്ള മരച്ചുവടുകള്‍ എന്നിവിടങ്ങളിലോ നില്‍ക്കരുത്.

ബഹുനില കെട്ടിടങ്ങളുടെ മട്ടുപ്പാവില്‍ നില്‍ക്കുന്നതും സുരക്ഷിതമല്ല. കനത്ത കാറ്റുള്ളപ്പോള്‍ വീടിന്റെ വാതിലുകളും ജാലകങ്ങളും ഭദ്രമായി ചേര്‍ത്തടയ്ക്കണം. ആസ്മ, ശ്വാസകോശരോഗങ്ങള്‍ ഉള്ളവര്‍ പൊടിക്കാറ്റില്‍ പുറത്തിറങ്ങരുത്. പൊടിക്കാറ്റില്‍ ഹൈവേകളില്‍ ഉള്‍പ്പെടെ ദൂരക്കാഴ്ച തീരെ കുറയ്ക്കുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

വാഹനങ്ങള്‍ തമ്മില്‍ കൂടുതല്‍ അകലം പാലിക്കുകയും അതിവേഗം ഒഴിവാക്കുകയും വേണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറിനില്‍ക്കണം. ചെറിയ കുട്ടികള്‍ വെള്ളക്കെട്ടിലേക്കെത്താതെ ശ്രദ്ധിക്കണം. കനത്തകാറ്റില്‍ കടല്‍ക്ഷോഭിക്കുമെന്നതിനാല്‍ മല്‍സ്യതൊഴിലാളികള്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…