ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

17 second read

ശൂരനാട്: ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസില്‍ അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍(28)ആണ് പിടിയിലായത്.

നിലമേല്‍ കൈതാകോട് സ്വദേശിനി വിസ്മയയാണ് ഈ വെളുപ്പിന് ഭര്‍ത്തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് പീഡനം നേരിട്ട വിസ്മയ ഇന്നലെ ഭര്‍ത്താവില്‍നിന്നും മര്‍ദ്ദനമേറ്റ വിവരം വീട്ടുകാരെ അറിയിച്ചിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വിസ്മയയെ ശാസ്താംകോട്ടയിലെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുന്നത്.

വിസ്മയ ആശുപത്രിയിലെത്തുന്നതിന് ഏറെ നേരം മുമ്പ് മരണപ്പെട്ടതായി വിവരം ലഭിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു.വിസ്മയ വീടിനുമുകളിലെ ശുചിമുറിയില്‍ തൂങ്ങിനിന്നുവെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.
എന്നാല്‍ വിസ്മയ കൊല്ലപ്പെടുകയായിരുന്നുവെന്ന ഗുരുതരമായ ആരോപണം പിതാവും സഹോദരനും മാധ്യമങ്ങള്‍ക്കുമുന്നിലും പൊലീസിലും അറിയിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമാറ്റിയിട്ടുണ്ട്. മരണം ഏതുതരത്തിലാണ് സംഭവിച്ചതെന്ന് ഇതിനുശേഷമേ വ്യക്തമാകൂ.

ആശുപത്രിയില്‍നിന്നും രാവിലെ മാറിയ കിരണ്‍ പിന്നീട് ഒളിവിലായിരുന്നു. വീട്ടുകാര്‍ക്കുനേരെ അന്വേഷണം ഉണ്ടാകുമെന്ന ഭീഷണി ഉണ്ടായതോടെ കിരണ്‍ഹാജരാകുമെന്ന് വിവരം ലഭിച്ചിരുന്നു. രാത്രി എട്ടരയോടെ ശൂരനാട് പൊലീസില്‍ ഹാജരായതായാണ് വിവരം. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…