ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റാന്‍ നീക്കം

18 second read

കൊച്ചി: ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍നിന്ന് മാറ്റാന്‍ നീക്കം. കര്‍ണാടക ഹൈക്കോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കേന്ദ്ര സര്‍ക്കാരിനു കത്തു നല്‍കിയെന്നാണ് വിവരം. അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനങ്ങള്‍ക്കെതിരെ കേരള ഹൈക്കോടതിയില്‍ നിരവധി ഹര്‍ജികള്‍ വന്നതിനു പിന്നാലെയാണ് ഈ നീക്കം.

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന പുതിയ നയങ്ങള്‍ക്കെതിരെയാണ് കേരള ഹൈക്കോടിയില്‍ ഹര്‍ജികള്‍ വന്നിരിക്കുന്നത്. ഇതില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവന്ന മാറ്റം, ഗുണ്ടാ ആക്റ്റ്, റോഡുകള്‍ക്ക് വീതി കൂട്ടുന്നതിനായി മത്സ്യത്തൊഴിലാളികളുടെ കുടിലുകള്‍ നീക്കം ചെയ്യുക എന്നിവയ്‌ക്കെതിരെയാണ് ഹര്‍ജികള്‍. ഇതിനു പിന്നാലെ കേരളത്തിലെ ഭരണ-പ്രതിപക്ഷം ലക്ഷദ്വീപിനായി ഐകകണ്‌ഠ്യേന പ്രമേയവും പാസാക്കി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…