വ്യാപാരബന്ധം ശക്തമാക്കാന്‍ അല്‍ മീറ പ്രതിനിധികള്‍ തുര്‍ക്കി സന്ദര്‍ശിച്ചു

16 second read

ദോഹ: ഉഭയകക്ഷി വ്യാപാരബന്ധം ശക്തമാക്കാന്‍ അല്‍ മീറ പ്രതിനിധികള്‍ തുര്‍ക്കി സന്ദര്‍ശിച്ചു. തുര്‍ക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി പ്രതിനിധി സംഘം വിശദമായ കൂടിക്കാഴ്ചകള്‍ നടത്തി. ഇസ്തംബുള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് ചെയര്‍മാന്‍ അഹമ്മദ് ഉസെയ്‌റുമായി സംഘം കൂടിക്കാഴ്ച നടത്തി.

തുര്‍ക്കിയിലെ പങ്കാളികളുമായി ശക്തമായ വിതരണ ശൃംഖല സ്ഥാപിക്കുകയെന്നതായിരുന്നു ചര്‍ച്ചയുടെ ലക്ഷ്യം. ഭക്ഷ്യേതര ഉല്‍പന്നങ്ങളുടെ ഇറക്കുമതി മുന്‍നിര്‍ത്തി തുര്‍ക്കി സ്ഥാപനമായ തെക്സനുമായി അല്‍ മീറ കരാറില്‍ ഒപ്പുവച്ചു. ഖത്തരി വിപണിയില്‍ കൂടുതല്‍ ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാന്‍ തെക്‌സനുമായുള്ള കരാര്‍ സഹായിക്കും. തെക്‌സന്‍ ചെയര്‍മാന്‍ മുരാത് ജിഗിന്‍, ബോര്‍ഡ് അംഗവും ജനറല്‍ മാനേജരുമായ ഒനുര്‍ െമര്‍തോഗ്ലുവുമായി അല്‍ മീറ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണു കരാര്‍ ഒപ്പുവച്ചത്. തുര്‍ക്കിയിലെ സാംസണ്‍ ഗവര്‍ണര്‍ ഉസ്മാന്‍ കെയ്മാകുമായും ചര്‍ച്ചകള്‍ നടന്നു. സാംസണില്‍നിന്നു ഖത്തറിലേക്കു കൂടുതല്‍ ഇറക്കുമതി ലക്ഷ്യമിട്ടായിരുന്നു ചര്‍ച്ചകള്‍.

തുര്‍ക്കി യൂണിയന്‍ ഓഫ് ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് ചെയര്‍മാന്‍ സലീഹ് സാക്കി മുര്‍സിയോഗ്ലു, സാംസണ്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ സിനന്‍ ഷാക്കിര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടന്നു. ഇസ്തംബുളിലേക്കും സാംസണിലേക്കും നടത്തിയ ചര്‍ച്ചകള്‍ ഏറെ ഗുണപ്രദമായിരുന്നുവെന്നു പ്രതിനിധി സംഘത്തിനു നേതൃത്വം നല്‍കിയ അല്‍മീറ ഡപ്യൂട്ടി സിഇഒ സലാഹ് അല്‍ ഹമ്മദി പറഞ്ഞു. ഖത്തറിനും തുര്‍ക്കിക്കും ഇടയിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സന്ദര്‍ശനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അല്‍ മീറയുടെ രൂപീകരണം മുതല്‍ ജനങ്ങള്‍ക്കു മികച്ച സേവനം ലഭ്യമാക്കാനും സാമൂഹിക ക്ഷേമത്തിനും മുഖ്യ പരിഗണനയാണു നല്‍കുന്നത്. രാജ്യത്തെ സംരംഭകരെ ശാക്തീകരിക്കാനുള്ള ഒട്ടേറെ പദ്ധതികള്‍ക്കും അല്‍ മീറ രൂപം നല്‍കിയിരുന്നു. പ്രാദേശിക ഉല്‍പാദകരുടെയും സ്റ്റാര്‍ടപ്പുകളുടെയും ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കു പരിചയപ്പെടുത്താന്‍ അല്‍ മീറ സ്റ്റോറുകളില്‍ പ്രത്യേക സ്ഥലം ലഭ്യമാക്കിയിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…