U.S

ഒന്നരക്കോടി രൂപയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കേരളത്തിലെത്തി

17 second read

ന്യൂയോര്‍ക്ക്: യുഎസിലെ മലയാളി സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക(ഫോമ)യും അംഗ സംഘടനകളും കോവിഡിന്റെ അതിരൂക്ഷ വ്യാപനത്തില്‍ പ്രതിസന്ധിയിലായ സംസ്ഥാനത്തെ സഹായിക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ നല്‍കിയ സഹായം കേരളത്തിലെത്തി. പത്ത് വെന്റിലേറ്ററുകളും അഞ്ഞൂറ് പള്‍സ് ഓക്‌സി മീറ്ററുകളും ഉള്‍പ്പെടെ ഒന്നരക്കോടി രൂപയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഇന്നു പുലര്‍ച്ചെയുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് അമേരിക്കയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയത്.

കോവിഡ് പ്രതിസന്ധിയിലുള്ള കേരളത്തിന് കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ’ പദ്ധതിയുടെ ഭാഗമായാണ് ഇവ നാട്ടിലെത്തിച്ചത്. സഹായത്തിന്റെ രണ്ടാം ഘട്ടത്തില്‍ ബ്ലാക്ക് ഫംഗസിനെതിരെയുള്ള മരുന്നുകളും സര്‍ജിക്കല്‍ ഗ്ലൗസുകളും കൂടുതല്‍ വെന്റിലേറ്ററുകളും ഉള്‍പ്പെടെയുള്ളവ കേരളത്തിലേക്ക് എത്തിക്കുമെന്ന് ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …