മണ്ണു – മണല്‍മാഫിയ വീണ്ടും പിടിമുറുക്കുന്നു: ഏനാത്ത് പോലീസ് സ്റ്റേഷനിലേക്കുള്ള പ്രഥമ സി.ഐ പോസ്റ്റില്‍ എത്തുന്നത് മണ്ണു-മണല്‍മാഫിയയുടെ ‘മാനസപുത്രന്‍’

20 second read

ഏനാത്ത്:(അടൂര്‍) ഏനാത്ത് പോലീസ് സ്റ്റേഷനില്‍ പുതുതായി അനുവദിച്ച സിഐ പോസ്റ്റിലേക്ക് എത്തുന്നത് മണ്ണു – മണല്‍മാഫിയക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍. മാഫിയ സംഘം രാഷ്ട്രീയ തലത്തില്‍ വന്‍ സമ്മര്‍ദം ചെലുത്തിയാണ് ഇദ്ദേഹത്തെ ഇവിടെ നിയമിക്കുന്നത്. മണ്ണുമാഫിയ ബന്ധം പുറത്തു കൊണ്ടുവന്ന മംഗളം ലേഖകനും കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായ സനല്‍ അടൂരിനെതിരെ കഴിഞ്ഞ ദിവസം
അടൂര്‍ പോലീസ് സ്റ്റേഷനിലെ DYSP, Cl, SI എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതിനു പിന്നാലെയാണ് ഏനാത്ത് മണ്ണ് – മണല്‍മാഫിയയുടെ മാനസപുത്രന് CI പോസ്റ്റ് നല്‍കുന്നത്.

സി.ഐ പദവിയിലേക്കെത്തുന്ന ഈ ഉദ്യോഗസ്ഥന്‍ നേരത്തെ ഏനാത്ത് എസ് ഐ ആയിരുന്നു.ഈ കാലയളവില്‍ കല്ലടയാറ്റില്‍ നിന്നു അനഥികൃതമായി മണ്ണുവാരാന്‍ അളവറ്റു സഹായിച്ച ഇദ്ദേഹത്തിനെതിരെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കീയിരുന്നു.എന്നാല്‍ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇത് പൂഴ്ത്തിവെച്ചു.

അടൂര്‍ പന്തളം സ്വദേശിയാണ് പ്രഥമ ഏനാത്ത് സിഐ സ്ഥാനത്തേക്ക് എത്തുന്നത്. മണ്ണു -മണല്‍ മാഫിയക്കു വേണ്ടി നിലകൊള്ളുന്ന ഈ ഉദ്യോഗസ്ഥനെ നിയനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…