12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍-ബയോടെക് വാക്‌സീന്‍ നല്‍കാന്‍ അനുമതി

18 second read

ഒട്ടാവ: 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍-ബയോടെക് വാക്‌സീന്‍ നല്‍കാന്‍ കാനഡയില്‍ അനുമതി. ഈ പ്രായക്കാര്‍ക്ക് വാക്‌സീന് അനുമതി നല്‍കുന്ന ആദ്യത്തെ രാജ്യമാണ് കാനഡ. ഫൈസറിന്റെ കുട്ടികളിലെ പരീക്ഷണഫലം വിലയിരുത്തിയാണ് നടപടി. 16 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ കാനഡ നേരത്തെ അനുമതി നല്‍കിയിരുന്നു. യുഎസിലും 12 മുതല്‍ 15 വരെയുള്ളവരില്‍ വാക്‌സീന്‍ ഉപയോഗിക്കാന്‍ ഫൈസര്‍ അനുമതി തേടിയിട്ടുണ്ട്.

അതേസമയം ഫൈസര്‍-ബയോടെക് വാക്‌സീന്റെ ഇന്ത്യയിലെ ഉപയോഗത്തിനായി അടിയന്തര അംഗീകാരം ആവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബൗര്‍ല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…