ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ലക്ഷദ്വീപ് കോണ്‍ഗ്രസ്സില്‍ തര്‍ക്കം

17 second read

കവരത്തി: ദേശീയതലത്തില്‍ തിരിച്ച് വരവിനൊരുങ്ങുന്ന കോണ്‍ഗ്രസ്സിന് വിലങ്ങുതടിയാവുകയാണ് സംസ്ഥാന ഘടകങ്ങളിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍. നാളിത്വരെ ഗ്രൂപ്പ് തര്‍ക്കങ്ങളില്ലാതിരുന്ന ഏക സംസ്ഥാനമായിരുന്നു ലക്ഷദ്വീപ്, എന്നാല്‍ ഇന്ന് അവിടുത്തെ സ്ഥിതിയും ആശവഹമല്ല. 1 ലോക്‌സഭാ സീറ്റ് ആണ് ലക്ഷദ്വീപില്‍ ഉള്ളത്. കൊണ്‌ഗ്രെസ്സിന് എന്നും സ്വാധീനമുള്ള ലോകസഭാ മണ്ടലമായിരുന്ന ലക്ഷദ്വീപ് മുന്‍ കേന്ദ്ര മന്ത്രി പി.എം സയതിന്റെ മരണം വരെ കോണ്ഗ്രസന്റെ കോട്ട ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ 2004ല്‍ പി.എം സയതിനെ ജെ.ഡി. യു വിലെ പി.പി കോയ അട്ടിമറിക്കുകയായിരുന്നു. 2009ലെ തിരഞ്ഞെടുപ്പില്‍ പി.എം സയതിന്റെ മകനായ ഹംദുള്ള സയതിലൂടെ മണ്ഡലം കോണ്ഗ്രസ് തിരിച്ചു പിടിച്ചു. പക്ഷെ 2014ല്‍ ഹംദുള്ള എന്‍.സി.പി സ്ഥാനാര്‍ഥിയായ മുഹമ്മദ് ഫൈസലിനോട് പരാജയപ്പെടുകയായിരുന്നു.

ഇത്തവണ ഏറെമുന്നെ സ്ഥാനാര്‍ത്തിനിര്‍ണ്ണയം നടത്തിയിട്ടും കോണ്ഗ്രസ് പാര്‍ട്ടിക്കിടയിലെ കല്ല്കടി മാറിയില്ല. 2014ല്‍ പാര്‍ട്ടിസീറ്റില്‍ മല്‍സരിച്ച് പരാജയം ഏറ്റുവാങ്ങിയ ഹംദുല്ലാ സയീദിനെയാണ് വീണ്ടും സ്ഥാനാര്‍ത്തിയാക്കാനാണ് നേത്രത്വത്തില്‍ ഉള്ള ധാരണ. പക്ഷെ ഇതിനെ എതിര്‍ത്തു കൊണ്ട് വലിയൊരു വിഭാഗം രംഗത്ത് വന്നത് കോണ്ഗ്രസനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെ ഹംദുല്ലാസയീദ് പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനം ഉടന്‍ ഒഴിയെണമെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. ഡല്‍ഹിയല്‍ വളര്‍ന്ന ഹംദുല്ലാ സയീദ് അദ്ധേഹത്തിന്റെ പിതാവും മുന്‍ കേന്ത്രമന്ത്രിയുമായ പി.എം.സയീദിന്റെ മരണശേഷമാണ് ലക്ഷദ്വീപ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്, എന്നാല്‍ ഇത് വരെയായും ഹംദുല്ലാ സയീദിന് ലക്ഷദ്വീപിന്റെ സംസ്‌കാരം അറിഞ്ഞു മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിച്ച് കൂടെ നീര്‍ത്തുവാനോ പാര്‍ട്ടിപ്രവര്‍ത്തകരെ തിരിച്ചറിയുവാനോ കഴിഞ്ഞിട്ടില്ലാ എന്നാണ് എതിര്‍ വിഭാഗം ഉന്നയിക്കുന്ന ആക്ഷേപം. 2014 ലെ തന്റെ തെരഞ്ഞെടുപ്പ് പരാജയകാരണം ആരോപിച്ച് മുന്‍ പാര്‍ട്ടി അദ്ധ്യക്ഷരായ പൊന്നിക്കം ശൈക്കോയയേയും യു.സി.കെ തങ്ങളേയും പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ കൂടിയായ ആച്ചാട അഹ്മദിന്റെയും മേലില്‍ ആരോപിച്ച് ഇക്കഴിഞ്ഞ സംഘടാതെരഞ്ഞെടുപ്പില്‍ AICC അംഗത്വത്തില്‍നിന്നും നീക്കാന്‍ ഹംദുള്ള ചരട് വലിച്ചതായും ആരോപണമുണ്ട്. അങ്ങനെയിരിക്കെ ഇന്നത്തെ സാഹചര്യത്തില്‍ ഹംദുല്ലാ സയീദിന് വിജയ സാദ്ധ്യത വളരെ കുറവാണ് എന്നാണ് ഒരു വിഭാഗം പറയുന്നത് അവര്‍ ഇത് സംബന്ധിച്ച പാര്‍ട്ടി ഹൈകമാന്റിനും കോണ്‌ഗ്രെസ് അധ്യക്ഷനും കത്തയച്ചിട്ടുണ്ട്.

ഈ തെരഞ്ഞെടുപ്പില്‍ ഹംദുല്ലാ സയീദിന് പകരം പി.എം.സയീദിന്റെ മകളും ഡോക്ടറുമായ ഡോ.സുഭൈധയേയോ, പി.എം.സയീദിന്റെ. മരുമകനും വിശ്വസ്ഥനുമായിരുന്ന പി.എം.സാലിഹിനേയോ സ്ഥാനര്‍ത്തിയാക്കണം എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യുവസ്ഥാനാര്‍ഥികളെ പരിഗണിച്ചാല്‍ ലക്ഷദ്വിപ് പ്രദേശ് യൂത്ത് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ എം.അലി അക്ബറേയോ എന്‍.എസ്.യു.ഐ അഖിലേന്ത്യ സെക്രട്ടറി ശംസീര്‍ അന്‍സാരി ഖാനെയോ പരിഗണിക്കണമെന്നുകൂടി പാര്‍ട്ടി അദ്ധ്യക്ഷനയച്ച കത്തില്‍ പറയുന്നു.
പാര്‍ട്ടി അധ്യക്ഷന്‍ ഈ പരാതി സംബന്ധിച്ച് അടിയന്തരമായി ലക്ഷദ്വീപിന്റെ ചുമതലയുള്ള എ. ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയുന്നത്.
പാര്‍ട്ടിക്ക് ഉറപ്പുള്ള ഒരു സീറ്റ് നഷ്ടപെടാതിരിക്കാന്‍ നേത്രത്വം കരുതലോടെയാണ് നീങ്ങുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…