വടകരയില്‍ കെ.എം അഭിജിത്ത്, ആലത്തൂരില്‍ ശ്രീലാല്‍ ശ്രീധര്‍, കണ്ണൂരിലോ കാസര്‍ഗോട്ടോ വി.പി അബ്ദുള്‍ റഷീദ് ഇടുക്കിയില്‍ ഡീന്‍കുര്യാക്കോസ് അല്ലെങ്കില്‍ മാത്യൂ കുഴല്‍ നാടന്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസ്

26 second read

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ദേശീയ രാഷ്ട്രിയം ഏറെ ഉറ്റുനോക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി വന്‍ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ താത്പര്യവും യുവനേതാക്കള്‍ക്ക് അവസരം നല്‍കുക എന്നുള്ളതാണ്. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന കേരളത്തില്‍ യുവനേതാക്കളുടെ പേരുകള്‍ ഇതിനോടകം നേതൃത്വത്തിന്റെ സജീവ പരിഗണനയിലാണ്.
വടകര സീറ്റില്‍ KSU സംസ്ഥാന അദ്ധ്യക്ഷന്‍ കെ.എം അഭിജിത്തിന്റെ പേരാണ് പ്രഥമ പരിഗണനയില്‍.നിലവിലെ MP മുല്ലപ്പള്ളി രാമചന്ദ്രനെ ഹൈക്കമാന്റ് KPCC അദ്ധ്യക്ഷനായി നിയമിച്ചതിനാല്‍ മത്സരിക്കില്ല പകരം കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ ചെയര്‍മാന്‍ കൂടിയായ അഭിജിത്തിന് അവസരം നല്‍കാനുള്ള തീരുമാനത്തില്‍ നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത്.

സംവരണ മണ്ഡലമായ ആലത്തൂരില്‍ ഗവേഷണ വിദ്യാര്‍ത്ഥിയും KSU സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ശ്രീലാല്‍ ശ്രീധറിനു നറുക്കു വീഴുമെന്നാണ് സൂചന.ശ്രീലാല്‍ NSUI അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ്.
തൃശൂര്‍ സ്വദേശിയായ ശ്രീലാല്‍ ശ്രീധര്‍ ‘ ദളിത് സ്റ്റഡീസി’ലാണ് ഗവേഷണം നടത്തുന്നത്. ഇംഗ്ലീഷ് ലിറ്റ്‌റേച്ചറില്‍ ബിരുദാനന്തര ബിരുദദാരിയായ ശ്രീലാല്‍ ചരിത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്.
2014ല്‍ നടന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ CPM ലെ പി.കെ ബിജു 37312 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ കെ.എ ഷീബയെ പരാജയപ്പെടുത്തിയ മണ്ഡലത്തില്‍
ഉയര്‍ന്ന അക്കാദമിക് നിലവാരവും യുവനേതാവിനു പ്രതീക്ഷിക്കുന്ന ജനസ്വീകാര്യതയുമാണ് ആലത്തൂരില്‍ ശ്രീലാലിനെ പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.

കണ്ണൂരിലോ കാസ ഗോട്ടോ KSU സംസ്ഥാന ഉപാദ്ധ്യക്ഷനും കോണ്‍ഗ്രസിന്റെ മികച്ച യുവ പ്രാസംഗികനുമായ വി.പി അബ്ദുള്‍ റഷീദിനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.മുന്‍ MP കെ.സുധാകരന്‍ KPCC വര്‍ക്കിംഗ് പ്രസിഡന്റായ സാഹചര്യത്തില്‍ മത്സരിക്കില്ല.DCC പ്രസിഡന്റ് എന്ന നിലയില്‍ സതീഷന്‍ പാച്ചേനി മത്സരിക്കാന്‍ ഇടയില്ല.


പകരം പുതുമുഖങ്ങളെ പരീക്ഷിച്ച് മണ്ഡലം തിരിച്ചുപിടിക്കാനാണ് താത്പര്യപ്പെടുന്നത്. വെറും 6566 വോട്ടുകള്‍ക്ക് കെ.സുധാകരന്‍ പരാജയപ്പെട്ട മണ്ഡലത്തില്‍ കെ.സുധാകരന്റെ അനുയായിയും മണ്ഡലത്തില്‍ സുപരിചിതനുമായ റഷീദിനെ മുന്‍നിര്‍ത്തി തിരിച്ചുപിടിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.മുന്‍ എംഎല്‍എ എ.പി അബ്ദുള്ളകുട്ടിയെയും പരിഗണിക്കുന്നുണ്ട് .
കാസര്‍ഗോട് പാര്‍ലമെന്റ് മണ്ഡലത്തിലും റഷീദിന്റെ പേര് സജീവ പരിഗണനയിലാണ്.
കാസര്‍ഗോട്ട് എല്ലാ സമവാക്യങ്ങളും ഒത്തിണങ്ങിയ സ്ഥാനാര്‍ത്ഥിയാകും റഷീദ് എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നേല്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് സാജിദ് മൗല ന്റെ പേരും പരിഗണനയിലുണ്ട്.
കോണ്‍ഗ്രസിന് വിജയ സാധ്യത ഉള്ള ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഡോ.മാത്യൂ കുഴല്‍ നാടനോ ഡീന്‍ കുര്യാക്കോസോ സ്ഥാനാര്‍ത്ഥിയായേക്കും.
മണ്ഡലത്തില്‍ ഏറെ സ്വീകാര്യനായി കുഴല്‍ നാടനുതന്നെയാണ് കൂടുതല്‍ സാധ്യത. രാഹുല്‍ ഗാന്ധിയുമായുള്ള അടുത്ത ബന്ധവും ഡോ.മാത്യു കുഴല്‍നാടനു ഇടുക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനവിധി തേടാനുള്ള അവസരം നല്‍കുമെന്നാണ് സൂചന. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ സീന്‍ കുര്യാക്കോസിനെ ഒരിക്കല്‍ കൂടി പരീക്ഷിക്കാനും നേതൃത്വം ആലോചിക്കുന്നുണ്ട്. മുന്‍ ഡിസിസി പ്രസിഡന്റ് റോയ്.കെ.പൗലോസിനെയും പരിഗണിക്കുന്നുണ്ട്.
മറ്റു പേരുകള്‍ നിലവില്‍ ഉയര്‍ന്നു കേള്‍ക്കുന്നില്ല.

വയനാട്ടില്‍ സിറ്റിങ്ങ് MP യുംKPCC വര്‍ക്കിംഗ് കമ്മറ്റി പ്രസിഡന്റുമായ എം.ഐ ഷാനവാസ് മത്സരിക്കില്ല .ഷാനിമോള്‍ ഉസ്മാന്‍ , ടി.സിദ്ധീക്ക് എന്നിവരുടെ പേരാണ് പരിഗണനയില്‍.

മറ്റു മണ്ഡലങ്ങളില്‍ സിറ്റിങ്ങ് എം.പിമാര്‍ തന്നെ മത്സരിക്കും. ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, തിരുവനന്തപുരത്ത് ഡോ.ശശി തരൂര്‍, എര്‍ണാകുളത്ത് കെ.വി തോമസ്,കോഴിക്കോട് എം.കെ രാഘവന്‍ ,എന്നിവര്‍ തന്നെയാകും സാരഥികള്‍ .
KPCC വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ മത്സരിക്കുന്നില്ലെങ്കില്‍ കെ.എസ്.യു സംസ്ഥാന ജന:സെക്രട്ടറിയും കൊട്ടാരക്കര നഗരസഭാ കൗണ്‍സിലറുമാക പവിജപത്മനെ പരിഗണിച്ചേക്കും .
തൃശൂര്‍, ചാലക്കുടി, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ നിരവധി പേരുകള്‍ നേതൃത്വത്തിന്റെ പരിഗണിനയിലുണ്ട്. ഈ മണ്ഡലങ്ങളിലെ വിജയ സാധ്യത, സാഹചര്യം എന്നിവ കൂടി പരിശോധിച്ച ശേഷം യുവതുര്‍ക്കികളെ തന്നെ കളത്തിലിറക്കിയേക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…