മലയാളിയുടെ മനസാന്നിധ്യം കൊണ്ട് തിരികെക്കിട്ടിയത് 80 ലക്ഷത്തിലധികം രൂപ

17 second read

ദുബായ് :മലയാളിയുടെ മനസാന്നിധ്യം കൊണ്ട് തിരികെക്കിട്ടിയത് 80 ലക്ഷത്തിലധികം രൂപ. വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറാണ്(40) സമയോചിതമായി ഇടപെട്ട് കള്ളനെ പിടികൂടാന്‍ സഹായിച്ചത്. ഓടിപ്പോകുകയായിരുന്ന കള്ളനെ നിമിഷ നേരം കൊണ്ടാണ് ജാഫര്‍ കുത്തുകാല് വച്ച് താഴെ വീഴിച്ചത്.

തുടര്‍ന്ന് പിന്നാലെ വന്ന ആളുകള്‍ ചേര്‍ന്ന് കീഴടക്കുകയായിരുന്നു. കഴിഞ്ഞദിവസം ബനിയാ സ്‌ക്വയര്‍ ലാന്‍ഡ് മാര്‍ക് ഹോട്ടലിന് സമീപമുള്ള ഗിഫ്റ്റ് ഷോപ്പിന് അരികിലാണ് സംഭവം. വിസിറ്റിങ് വീസയില്‍ നാട്ടില്‍ നിന്നെത്തിയ ജാഫര്‍ ബന്ധുവിന്റെ ജ്യൂസ് കടയില്‍ സഹായിച്ചു കൊണ്ടു നില്‍ക്കുകയായിരുന്നു.

ഉച്ചകഴിഞ്ഞ് പെട്ടെന്നാണ് തൊട്ടപ്പുറത്തുണ്ടായിരുന്ന ബന്ധു നജീബ് തൊടുവയില്‍ കള്ളന്‍, കള്ളന്‍ പിടിച്ചോ എന്നലറിയത്. കടയില്‍ നിന്ന് ജാഫര്‍ പെട്ടെന്ന് ഇറങ്ങി നോക്കുമ്പോള്‍ പാഞ്ഞുവരുന്ന കള്ളനെയാണ് കണ്ടത്. ഒട്ടും അമാന്തിച്ചില്ല കാല് വച്ച് കള്ളനെ വീഴിച്ചു. തെറിച്ചു വീണ കള്ളന്‍ വീണ്ടും ഓടാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും എല്ലാവരും ഓടിയെത്തി പിടികൂടി.

തുടര്‍ന്ന് പൊലീസിന് കൈമാറി. ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ ഇന്ത്യക്കാരന്റെ പണമാണ് തിരികെ കിട്ടിയതെന്ന് അറിയുന്നു. നാലു ലക്ഷത്തോളം ദിര്‍ഹമുണ്ടായിരുന്നു. 30 വയസ്സുള്ള ഏഷ്യക്കാരനാണ് പിടിയിലായത്. കള്ളനെ കയറിപ്പിടിക്കുന്നതിനേക്കാള്‍ പെട്ടെന്ന് കാലുവച്ച് വീഴിക്കാനാണ് തോന്നിയതെന്ന് ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായ ജാഫര്‍ പറഞ്ഞു. ഒരു പക്ഷേ കളിയിലുള്ള പരിചയം ഇതിന് മുതല്‍ക്കൂട്ടാവുകയായിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …