ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ തിരിച്ചെത്തുന്നു

17 second read

പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ജയറാം നായകനാകുന്ന ചിത്രത്തില്‍ മീര ജാസ്മിനാണ് നായിക. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദേവിക, സഞ്ജയ്, ശ്രീനിവാസന്‍, ഇന്നസെന്റ്, സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകും. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.

‘ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാന്‍ തൃശ്ശൂര്‍ റീജ്യണല്‍ തീയേറ്ററിലെത്തിയപ്പോള്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസന്‍ പറഞ്ഞു – ‘ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാന്‍ മോഷ്ടിച്ചതാണ്.’ എല്ലാവരും അമ്പരന്നു. സിനിമ റിലീസ് ചെയ്ത് നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതു വരെ അങ്ങനെയൊരു ആരോപണം ഒരിടത്തു നിന്നും കേട്ടിട്ടില്ല. ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം ശ്രീനി പറഞ്ഞു – ‘ഈ കഥ, നിങ്ങളുടെ ജീവിതത്തില്‍ നിന്നും ഞാന്‍ മോഷ്ടിച്ചതാണ്.’ അമ്പരപ്പു മാറി സദസ്സില്‍ നീണ്ട കരഘോഷം ഉയര്‍ന്നു. ശരിയാണ്. നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓര്‍മ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകള്‍ക്ക് വേണ്ടിയാണ്. ഇതാ – ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുന്നു.

ജയറാമാണ് നായകന്‍. മീര ജാസ്മിന്‍ നായികയാകുന്നു. ഒപ്പം ‘ഞാന്‍ പ്രകാശനില്‍’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…