യു.ഡി.എഫ് യോഗത്തില്‍ ആന്റോ ആന്റണി എം.പി യ്ക്കെതിരെ രൂക്ഷവിമര്‍ശനം: അടൂരില്‍ പ്രധാനപ്പെട്ട ദേശീയ നേതാക്കള്‍ ആരും എത്താതിരുന്നത് സംബന്ധിച്ച ചര്‍ച്ചയിലാണ് എം.പി.ക്കെതിരെ വിമര്‍ശനം

17 second read

അടൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് അവ ലോകനം ചെയ്യാന്‍ കൂടിയ യു.ഡി.എഫ് യോഗത്തില്‍ആന്റോ ആന്റണി എം.പി യ്‌ക്കെതിരെ രൂക്ഷവിമര്‍ശനം. ബൂത്ത് പ്രസിഡന്റുമാര്‍ നടത്തിയ വില യിരുത്തലിന്റെ സംക്ഷിപ്തത രൂപവുമായാണ് മണ്ഡലം പ്രസിഡന്റുമാര്‍ യോഗത്തിനെത്തിയത്.രാഹുല്‍ ഗാന്ധി ഉള്‍പ്പടെ ദേശീയ നേതാക്കള്‍ ജില്ലയില്‍ ബാക്കി എല്ലാ മണ്ഡലങ്ങളിലും വന്നിട്ടും അടൂരില്‍ പ്രധാനപ്പെട്ട ദേശീയ നേതാക്കള്‍ ആരും എത്താതിരുന്നത് സംബന്ധിച്ച ചര്‍ച്ചയിലാണ് എം.പി.ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.

എം.പി അടൂര്‍ നിയോജകമണ്ഡലത്തിലെ യോഗങ്ങളില്‍ പങ്കെടുക്കാത്തതും വിമര്‍ശന വിധേയമായി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ വന്ന് തല കാണിച്ചിട്ട് പോയതല്ലാതെ മറ്റ് യോഗങ്ങളിലൊന്നും എത്തിയില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാ ക്കള്‍ ചൂണ്ടിക്കാട്ടി. തുമ്പമണ്‍, പഴകുളം, പെരിങ്ങനാട്, പന്തളം എന്നിവിടങ്ങളിലെ യു.ഡി.എഫ് മണ്ഡലം കണ്‍വന്‍ഷനുക ളില്‍ എം.പി.യുടെ പേര് വച്ച് നോട്ടീസ് ഇറ ക്കിയെങ്കിലും എം.പി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് വിമര്‍ശനത്തിനിടയാക്കി.പന്തളത്ത് ശശിതരൂരിനെ കൊണ്ടു വന്ന് പരിപാടി നടത്താന്‍ പറഞ്ഞത് ആന്റൊആന്റണിയായിരുന്നെന്നും സ്വന്തം സ്ഥലമായ പൂഞ്ഞാറില്‍ കൊണ്ടു പോയിട്ട് പന്തളത്തെ പരിപാടി ഒഴിവാക്കിയെന്നും മണ്ഡലം പ്രസിഡന്റുമാര്‍ ആരോപിച്ചു.

പന്തളത്തെ പരിപാടിയില്‍ നിശ്ചയിക്കപ്പെ ട്ടയാള്‍ എത്താതിരുന്നത് പരിപാടിയുടെ നിറം മങ്ങാന്‍ കാരണമായതായും അവര്‍ പറഞ്ഞു. മറ്റ് 19 എം.പിമാരും അവരുടെ പാര്‍ലമെന്റ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാ സഹായവും ചെയ്ത്‌കൊടുത്തിട്ടും പത്തനംതിട്ട എം.പി യാതൊരു സഹായവും ചെയ്തില്ലെന്ന്
യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. അടൂര്‍ നിയോജക മണ്ഡലത്തില്‍ എം.പിയുടെ ഭാഗത്ത് നിന്ന് വികസന പ്രവ ര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നതില്‍ വിമു
ഖത ഉള്ളതായും പ്രാദേശീക കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്ന പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ എം.പി തയ്യാറാകുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
തിരഞ്ഞെടുപ്പ് സമയത്ത് എം.പി.യുടെസാന്നിധ്യം ഇല്ലാതിരുന്നത് സംബന്ധിച്ച് യോഗത്തില്‍ പങ്കെടുത്ത കടുത്ത വിമര്‍ശനമാണ് ഉണയിച്ചത്.

മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചുമതല ക്കാരനായി കെ.പി.സി.സി നിയോഗിച്ച കെ പി സി സി സെക്രട്ടറി അഡ്വ. സൈമണ്‍ അലക്‌സിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. യോഗത്തില്‍ യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ അസ്വ വി.എസ്.ശിവകുമാര്‍ അധ്യക്ഷനായിരു ന്നു യു.ഡി.എഫ് കണ്‍വീനര്‍ പഴകുളംശിവദാസന്‍, സ്ഥാനാര്‍ത്ഥി എം.ജി.കണ്ണ ന്‍, തോപ്പില്‍ ഗോപകുമാര്‍, മാത്യൂ വീരപ്പള്ളി, എ.കെ.അക്ബര്‍ ,ഏഴംകുളം അജു ,വൈ.രാജന്‍, വിനോദ് ,എസ്.ബിനു, മണ്ണ ടി പരമേശ്വരന്‍, അഡ്വ.ബിജു ഫിലിപ്പ്, അ ഡ്വ.ബിജു വര്‍ഗീസ്, ഷിബു ചിറക്കരോട്ട്, കമറുദ്ദീന്‍ മുണ്ടുതറയില്‍,മഞ്ജു വിശ്വനാപ്, ഡി.എന്‍. ത്രിദീപ്, ബിജിലിജോസഫ്, ആനന്ദപ്പള്ളി സുരേന്ദ്രന്‍ എന്നിവര്‍ അടൂര്‍ കോണ്‍ഗ്രസ് ഭവനില്‍ നടന്ന യോഗത്തില്‍ പ്രസംഗിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…