തനിക്കുണ്ടായ മാനനഷ്ടത്തിന് കേരള ബാര്‍ കൗണ്‍സിലിനു എതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകന്‍

18 second read

പത്തനംതിട്ട: അഭിഭാഷകന് നിയമപരമായി നോട്ടീസ് നല്‍കാതെയും ഉത്തരവുകളുടെ കോപ്പികള്‍ പോലും ലഭ്യമാക്കാതെയും രഹസ്യമായി ഓര്‍ഡര്‍ പാസാക്കുകയും , കാലാവധിക്കു ശേഷം അഭിഭാഷകനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഓര്‍ഡര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതിനെതിരെ പത്തനംതിട്ട ബാറിലെ അഭിഭാഷകന്‍ അഡ്വ. ജി. ഉദയഭാനു ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. ഡോ. ശ്രീഗണേഷ് മുഖാന്തരം ലീഗല്‍ നോട്ടീസ് നല്‍കി.

അഭിഭാഷകന്‍ ജി. ഉദയഭാനു നടത്തിയ 28 കേസുകളിലായി കക്ഷികളുടെ അറിവോ സമ്മതമോ ഇല്ലാതെ അനധികൃതമായി ബാര്‍ കൗണ്‍സില്‍ ഇടപെടുകയും അപ്രകാരം കക്ഷികള്‍ക്ക് കിട്ടാനുള്ള നഷ്ടപരിഹാരത്തിനുമേല്‍ കടന്നു കയറി അവരെ ദ്രോഹിച്ചതിനുമെതിരെ കക്ഷികള്‍ തന്നെ രംഗത്ത് വന്നു.നിയമവിരുദ്ധമായി അഭിഭാഷകന് എതിരെ ഓര്‍ഡര്‍ പാസ്സ് ആക്കി രഹസ്യമായി സൂക്ഷിക്കുകയും,ഓര്‍ഡറിന്റെ കാലാവധി കഴിഞ്ഞശേഷം തല്‍പ്പര കക്ഷികളുടെ താല്പര്യത്തിന് വിധേയമായി അഭിഭാഷകനെ അപകീര്‍ത്തി പെടുത്താനായി പബ്ലിഷ് ചെയ്തു എന്നാരോപിച്ചാണ് നിയമ നടപടിയുമായി അഭിഭാഷകന്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
21/02/2020 ഇല്‍ രഹസ്യമായി പാസ്സ് ആക്കി 21/02/2021 ല്‍ പ്രാബല്യം അവസാനിച്ച ഡിസ്സിപ്ലീനറി ഓര്‍ഡര്‍ 18/3/2021 ഇല്‍ ബോധപൂര്‍വം പബ്ലിഷ് ചെയ്യുക വഴി അഭിഭാഷകനെ അപകീര്‍ത്തി പെടുത്തി എന്നാരോപിച്ചാണ് ലീഗല്‍ നോട്ടീസ് നല്‍കിയത്.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …