ഒറ്റ ചാര്‍ജില്‍ 500 കിമീ ഓടും ഇലക്ട്രിക് ഫയര്‍ എന്‍ജിന്‍ പുറത്തിറക്കി

18 second read

ദുബായ്: മേഖലയിലെ ആദ്യ ഇലക്ട്രിക് ഫയര്‍ എന്‍ജിന്‍ പുറത്തിറക്കി. നിലവിലുള്ള ഫയര്‍ എന്‍ജിനുകളേക്കാള്‍ ചെലവു കുറഞ്ഞതും 30% പ്രവര്‍ത്തനക്ഷമത കൂടിയതുമായ വാഹനമാണിത്. 20 മിനിറ്റ് കൊണ്ടു റീചാര്‍ജ് ചെയ്യാം.

വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ‘കസ്റ്റം ഷോ എമിറേറ്റ്‌സ്’ മേളയില്‍ ഉന്നത സിവില്‍ ഡിഫന്‍സ്-പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്ററോളം ഓടിക്കാനാകുമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ റാഷിദ് താനി അല്‍ മത്രൂഷി പറഞ്ഞു. വാഹനത്തില്‍ 6 ഉദ്യോഗസ്ഥര്‍ക്കു കയറാം. യന്ത്രഘടകങ്ങളുടെ നിയന്ത്രണത്തിനുള്ള 17 ഇഞ്ച് സ്‌ക്രീനില്‍ നിന്നുള്ള വിവരങ്ങള്‍ തത്സമയം സിവില്‍ ഡിഫന്‍സ് ആസ്ഥാനത്തും ലഭ്യമാകും.

വിശദാംശങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനും കഴിയും. ജലസംഭരണിക്ക് 4,000 ലീറ്റര്‍ ശേഷിയുണ്ട്. വാഹനത്തിനു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ പോകാനാകും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…