എംഎല്‍എ ഓഫീസിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍

17 second read

പാലക്കാട്: മെയ് രണ്ടിന് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്‌ബോള്‍ ജയിച്ചാലും തോറ്റാലും താന്‍ പാലക്കാട് മണ്ഡലത്തില്‍ തന്നെ ഉണ്ടാകുമെകന്നും ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പാലക്കാട് ബിജെപി സ്ഥാനാര്‍ഥി മെട്രോമാന്‍ ഇ.ശ്രീധരന്‍. വികസനം, വ്യവസായം എന്നിവയാണ് തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി.

മാലിന്യം, കുടിവെള്ളം എന്നിവയിലാവും താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എംഎല്‍എ ആവുന്നതുവരെ കാത്തിരിക്കില്ലെന്നും ഈ ശ്രീധരന്‍ പറഞ്ഞു. വോട്ട് പിടിക്കാനായി മറ്റൊരു കാര്യവും താന്‍ പറഞ്ഞിട്ടില്ല. പാലക്കാട് മണ്ഡലത്തില്‍ താമസത്തിനും എംഎല്‍എ ഓഫീസിനുമുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയില്‍ ഏതെങ്കിലും കാര്യത്തില്‍ തിരുത്തല്‍ വേണമെന്ന് തോന്നിയിട്ടില്ല. സംസ്ഥാനവും രാജ്യവും നന്നാവണമെങ്കില്‍ ബിജെപിയെ പ്രോത്സാഹിപ്പിക്കണമെന്നും ഈ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. ശക്തമായ പ്രവര്‍ത്തക സംവിധാനം ബിജെപിക്കുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പില്‍ തനിക്ക് വ്യക്തിപരമായി ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടില്ലെന്നും യഥാര്‍ഥ പ്രയത്നം ബിജെപി പ്രവര്‍ത്തകരുടേതാണെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…