‘വരട്ടാറില്‍ വഴി തെറ്റി’ വീണാ ജോര്‍ജ്.! അവകാശവാദം പൊളിച്ചു അടുക്കി സോഷ്യല്‍ മീഡിയ

പത്തനംതിട്ട:വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ പേരില്‍ വീണ ജോര്‍ജ്ജ് നടത്തിയ നുണപ്രചരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. പോളയും പായലുംമൂടി ഒഴുക്കുനിലച്ച ആദിപമ്പയും വരട്ടാറും നാട്ടുകാര്‍ 28 ലക്ഷം രൂപ പിരിച്ചെടുത്ത് പുനരുജ്ജീവനം നടത്തിയതില്‍ വീണ ജോര്‍ജ്ജ് ആദ്യഘട്ടത്തില്‍ സഹകരിക്കാതെ മാറി നില്‍ക്കുകയായിരുന്നു. ഇക്കാരണത്താല്‍ത്തന്നെ നാട്ടുകാരുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസ്സുകാരിയായ അന്നപൂര്‍ണദേവിയായിരുന്നു. എന്നാല്‍ പിന്നീട് വരട്ടാര്‍ നദി പുനരുജ്ജീവനത്തിന് ലഭിച്ച മാദ്ധ്യമ പിന്തുണ കണ്ട് വീണ ജോര്‍ജ്ജ് ഇത് മുതലെടുക്കാന്‍ രംഗത്ത് എത്തുകയായിരുന്നു. ചെങ്ങന്നൂരില്‍ അന്നത്തെ എംഎല്‍എ ആയിരുന്ന കെ കെ രാമചന്ദ്രന്‍ നായരോട് വരട്ടാര്‍ പ്രവര്‍ത്തനത്തില്‍ നിസ്സഹകരിച്ച് നിന്ന സജി ചെറിയാനും പിന്നീട് തന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വരട്ടാറിന്റെ പേരില്‍ നുണപ്രചരണം നടത്തി മേനി നടിച്ചിരുന്നു.
സഹികെട്ട നാട്ടുകാരിലാരോ മൊബൈലില്‍ തയ്യാറാക്കിയ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പൊതുജന മുന്നേറ്റത്തെ പാര്‍ട്ടി ഗ്രൂപ്പിസത്തിന്റെ ഭാഗമായി ഇല്ലാതാക്കിയ ഇവര്‍ക്ക് വെള്ളമില്ലാത്ത വരട്ടാറിന്റെ പേരില്‍ വോട്ട് തേടാന്‍ ഉളുപ്പില്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം.
Your comment?