പള്ളികളിലടക്കം വിവിധ എമിറേറ്റുകളില്‍ രാത്രി വെളിച്ചമണയും

17 second read

ഷാര്‍ജ: ഇന്ന് ലോക ഭൗമ മണിക്കൂര്‍ ആചരണം. ഷാര്‍ജയിലെ പള്ളികളിലടക്കം വിവിധ എമിറേറ്റുകളില്‍ രാത്രി 8.30 മുതല്‍ 9.30 വരെ വെളിച്ചമണയും. ഭൗമദിനത്തിന് പിന്തുണയേകാനാണ് പള്ളികളില്‍ വെളിച്ചമണയുന്നതെന്ന് ഷാര്‍ജ ഇസ്ലാമിക് അഫയേഴ്‌സ് വിഭാഗം അറിയിച്ചു.

എല്ലാ വര്‍ഷവും മാര്‍ച്ചില്‍ അവസാനത്തെ ശനിയാഴ്ചയാണ് 140ലേറെ ലോക രാജ്യങ്ങള്‍ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നെച്വറിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) ആഭിമുഖ്യത്തില്‍ ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്. യുഎഇയിലെ വിവിധ സര്‍ക്കാര്‍ കെട്ടിടങ്ങളും സ്ഥാപനങ്ങളും ഒരു മണിക്കൂര്‍ വെളിച്ചം അണച്ച് ഭൗമമണിക്കൂര്‍ ആചരണത്തില്‍ പങ്കുചേരുന്നു. ഭൂമിക്ക് മനുഷ്യന്‍ നല്‍കുന്ന സാന്ത്വനമായാണ് ഇതിനെ കണക്കാക്കുന്നത്. 2007 ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് ഭൗമമണിക്കൂര്‍ ആചരണം ആദ്യമായി നടന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …