ഒമാനിലെ കസബില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

17 second read

മസ്‌കത്ത്: ഒമാനിലെ കസബില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം വര്‍ക്കല ഞെക്കാട് സ്വദേശി പ്രസന്ന ബാബു (60) ആണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കോവിഡ് ബാധിതനായത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

രോഗം മൂര്‍ച്ഛിക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് അഞ്ച് ദിവസം മുമ്പാണ് കസബ് ആശുപത്രിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ 40 വര്‍ഷമായി ഒമാനിലുണ്ടായിരുന്ന ബാബു കസബില്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യയും രണ്ട് ആണ്‍ മക്കളുമുണ്ട്. കോവിഡ് ബാധിച്ച് ഒമാനില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം 39 ആയി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…