യുഎഇയില്‍നിന്ന് 2 എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ കൂടി

16 second read

റാസല്‍ഖൈമ: കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ കൂടി യുഎഇയില്‍നിന്ന് പുനരാരംഭിക്കുന്നു. കോഴിക്കോട്ടേക്ക് റാസല്‍ഖൈമയില്‍ നിന്ന് ഈ മാസം 31നും അല്‍ഐനില്‍നിന്ന് ജൂലൈ ഒന്നിനുമാണ് സര്‍വീസ് ആരംഭിക്കുന്നത്. ഇത് ഈ മേഖലയില്‍നിന്നുള്ള മലയാളികളുടെ യാത്ര എളുപ്പമാക്കും.

റാസല്‍ഖൈമയില്‍നിന്ന് ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന വിമാനം വൈകിട്ട് ഏഴിന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. തിരിച്ച് പ്രാദേശിക സമയം രാവിലെ 10.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40ന് റാസല്‍ഖൈമയില്‍ എത്തും വിധമാണ് സേവനം ക്രമീകരിച്ചിരിക്കുന്നത് അല്‍ഐനില്‍നിന്ന് വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.45ന് കരിപ്പൂരിലെത്തും.

തിരിച്ച് രാവിലെ 10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ന് റാസല്‍ഖൈമയില്‍ ഇറങ്ങും. 2 വിമാനങ്ങളിലെയും ടിക്കറ്റ് ബുക്കിങും ആരംഭിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…