‘വാക്‌സീന്‍ നല്‍കിയതിന് മോദിക്ക് നന്ദി’

44 second read

ജമൈക്ക: തന്റെ മാതൃരാജ്യമായ ജമൈക്കയ്ക്ക് ഇന്ത്യയില്‍ നിന്നും കോവിഡ് 19 വാക്‌സീന്‍ എത്തിച്ചതില്‍ നന്ദി അറിയിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. ഒരു വിഡിയോ സന്ദേശത്തിലൂടെയാണ് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗെയ്ല്‍ നന്ദി അറിയിച്ചത്.
‘ഞങ്ങള്‍ക്ക് വാക്‌സീന്‍ എത്തിച്ചു നല്‍കിയതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യ സര്‍ക്കാരിനും ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. വളരെയധികം നന്ദി. ഞങ്ങള നിങ്ങളെ അഭിനന്ദിക്കുന്നു’- എന്നാണ് 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഗെയ്ല്‍ പറഞ്ഞത്. ജമൈക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനാണ് വിഡിയോ ട്വീറ്റ് ചെയ്തത്.

‘വാക്‌സീന്‍ മൈത്രി’ പദ്ധതിയിലൂടെ ഇന്ത്യ നിരവധി രാജ്യങ്ങളിലേക്ക് വാക്‌സീന്‍ കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം 50,000 ഡോസ് വാക്‌സീനാണ് ഇന്ത്യ ജമൈക്കയിലേക്ക് അയച്ചത്. ഇതിന് സഹതാരം ആന്‍ഡ്രെ റസ്സെലും ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍്ഡ്രൂ ഹോള്‍നെസും ഇന്ത്യക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതുവരെ 25 രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സീന്‍ കയറ്റുമതി ചെയ്തിട്ടുള്ളത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…