ശബരിമല വിഷയം, സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി :ഇക്കുറി ബിജെപി എത്തുമോ ഒന്നാമത്?

18 second read

പാലക്കാട്: മോദി തരംഗത്തിന്റെ മാത്രം പിന്‍ബലത്തില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ഏഴു മണ്ഡലങ്ങളില്‍ ഇക്കുറി ഒന്നാം സ്ഥാനത്തെത്താന്‍ കഴിയുമോ എന്നതാണ് ബിജെപി സംസ്ഥാനഘടകത്തിനു മുന്നില്‍ കേന്ദ്രനേതൃത്വം വച്ചിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ശബരിമല വിഷയം, സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ചയാകുന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍, സിറ്റിങ് സീറ്റായ നേമം ഉള്‍പ്പെടെ എട്ടു മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയെന്ന കടമ്പയാണ് ബിജെപിക്കുള്ളത്. 2016-ല്‍ നേമത്ത് ഒ. രാജഗോപാലിലൂടെയാണ് സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ കേരളത്തിലെത്തി പങ്കെടുത്ത നേതൃതല ചര്‍ച്ചയിലും ഈ ഏഴ് മണ്ഡലങ്ങളിലെ പാര്‍ട്ടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിരുന്നു.

2016 ല്‍ കടുത്ത ത്രികോണ മത്സരം കാഴ്ചവച്ച എന്‍ഡിഎ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചാത്തന്നൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍കോട് എന്നിവിടങ്ങളിലാണ് രണ്ടാമതെത്തിയത്. 2016 ല്‍ മഞ്ചേശ്വരത്തായിരുന്നു ഏറ്റവും ശ്രദ്ധേയമായ ത്രികോണ മത്സരം. കപ്പിനും ചുണ്ടിനും ഇടയില്‍ വെറും 89 വോട്ടുകള്‍ക്കാണ് ഇപ്പോഴത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അന്നു മണ്ഡലം നഷ്ടമായത്. തുടര്‍ന്ന് നിയമപോരാട്ടത്തിനിറങ്ങിയെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മഞ്ചേശ്വരത്ത് ലീഗിലെ പി.ബി.അബ്ദുല്‍ റസാഖിന് 56,870 വോട്ട് ലഭിച്ചു. കെ. സുരേന്ദ്രന്‍ 56,781 വോട്ട് നേടിയപ്പോള്‍ സിപിഎമ്മിലെ സിഎച്ച് കുഞ്ഞമ്പു 42,565 വോട്ടാണു നേടിയത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…