എസ്.എന്‍.ഡി.പി.യോഗം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വാലും ചൂലുമല്ല: വെള്ളാപ്പള്ളി

17 second read

നെടുങ്കണ്ടം: എസ്.എന്‍.ഡി.പി.യോഗം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വാലും ചൂലുമല്ലെന്നും ആരോടും വിധേയത്വവും വിദ്വേഷവും ഇല്ലെന്നും എസ്.എന്‍.ഡി.യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുതുതായി നിര്‍മിച്ച പച്ചടി ശ്രീധരന്‍ സ്മാരക നെടുങ്കണ്ടം എസ്.എന്‍.ഡി.പി.യൂണിയന്റെ ആസ്ഥാന സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ കാലത്തും കോണ്‍ഗ്രസ് ഈഴവനോട് വിവേചനം മാത്രമാണ് കാട്ടിയിട്ടുള്ളത്. കോണ്‍ഗ്രസിന്റെ അന്തകനായ മുന്‍ കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞിട്ടാണ് വര്‍ഗീയത പ്രചരിപ്പിക്കുന്നു എന്ന പേരില്‍ എന്നെ, ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല തുറുങ്കില്‍ അടയ്ക്കാന്‍ ശ്രമിച്ചത്. ഒരു കരയോഗം പ്രസിഡന്റിന് ചെന്നിത്തല കൊടുക്കുന്ന പരിഗണനപോലും എസ്.എന്‍.ഡി.പി.യോഗം ജന.സെക്രട്ടറിയായ തനിക്ക് തന്നിട്ടില്ല.

ഈഴവന്‍ സമൂഹിക നീതിക്കായി ജാതി പറയുമ്പോള്‍ അതിനെ വര്‍ഗീയതയായും മറ്റുള്ളവര്‍ ജാതി മാത്രം പറഞ്ഞ് സംഘടിച്ച് രാഷ്ട്രീയ അധികാരം ഉറപ്പിക്കുമ്പോള്‍ അതിനെ നീതിയുമായി കാണുന്ന സമീപനം ശരിയല്ല. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രം ആനുകൂല്യം മതിയെന്നും മലപ്പുറം മാത്രം വളര്‍ന്നാല്‍ മതിയെന്നുമുള്ള ചിലരുടെ കാഴ്ചപ്പാട് ഈഴവന്‍ തിരുത്തിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വൈദ്യുതി മന്ത്രി എം.എം.മണി ജനകീയനായ നേതാവാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടും പ്രവൃത്തിയും കണ്ട് മനസ്സിലാക്കിയപ്പോള്‍ മണിയാശാന്‍ ഒരു വലിയ ആശാനാണെന്ന് ബോധ്യപ്പെട്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…