ആലപ്പുഴയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനം, ജാഗ്രത വേണമെന്ന് കേന്ദ്രം

17 second read

കേരളത്തില്‍ ഒരു ആഴ്ച്ചയില്‍ ശരാശരി 34,000 മുതല്‍ 42,000 വരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി കേന്ദ്ര റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 5 സംസ്ഥാനങ്ങല്‍ കേരളം മുന്‍ പന്തിയിലാണ്. ഇതിനെ തുടര്‍ന്ന് കോവി ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കിയ കേന്ദ്രം ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നത് ഉള്‍പ്പടെയുള്ള അഞ്ച് ഇന നിര്‍ദ്ദേശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാനത്തെ കോവിഡ് പരിശോധനകളുടെ എണ്ണം ഉയര്‍ത്തണമെന്ന് പിണറായി സര്‍ക്കാരിനോട് തുടക്കം മുതലേ ആവശ്യപ്പെടുന്നതാണ്.

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയാലും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂട്ടി നിയന്ത്രണം കടുപ്പിക്കണം. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തണം. മരണ നിരക്ക് കൂടിയ സ്ഥലങ്ങളില്‍ ആശുപത്രി സൗകര്യങ്ങള്‍ ഉറപ്പാക്കണം എന്നീ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …