പാതിരാക്ക് സമരം തീര്‍ക്കാന്‍ ഡിവൈഎഫ്‌ഐ ചര്‍ച്ച വീണ്ടും

16 second read

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ വീണ്ടും മധ്യസ്ഥ ചര്‍ച്ചയുമായി ഡിവൈഎഫ്‌ഐ. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ പ്രതിനിധികളുമായി ഇന്നലെ രാത്രി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പിലെത്താനായില്ല.

നേരത്തേ ഉന്നയിച്ച ആവശ്യങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ ആവര്‍ത്തിച്ചു. സര്‍ക്കാര്‍ കൂടുതല്‍ തസ്തിക സൃഷ്ടിച്ചിട്ടുണ്ടെന്നു ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞെങ്കിലും അതില്‍ വ്യക്തതയില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ ഉപാധികളോ നിര്‍ദേശങ്ങളോ വച്ചിട്ടില്ലെന്നും ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചായിരുന്നു ചര്‍ച്ചയെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് പറഞ്ഞു. ചര്‍ച്ച തുടരുമെന്നു സെക്രട്ടറി എ.എ.റഹിം അറിയിച്ചു.

ഏതാനും ദിവസം മുന്‍പും സമരം അവസാനിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ ഇടപെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫും ഉദ്യോഗാര്‍ഥികളുമായി പാതിരാത്രി നടത്തിയ അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…