ബിജെപി കേന്ദ്രനേതൃത്വം കേരളത്തില്‍ ലക്ഷ്യമിടുന്നത് 40 ശതമാനം വോട്ട്

17 second read

പാലക്കാട് :കേന്ദ്രമന്ത്രിയുള്‍പ്പെടെ കര്‍ണാടക നേതൃസംഘത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ ബിജെപി കേന്ദ്രനേതൃത്വം കേരളത്തില്‍ ലക്ഷ്യമിടുന്നത് 40 ശതമാനം വോട്ട്. തൃശൂരില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. നിലവില്‍ ശരാശരി 17 ശതമാനം വോട്ടാണ് പാര്‍ട്ടിക്കുള്ളത്. അധികാരം പിടിക്കുകയാണു ലക്ഷ്യമെന്നും അതിലേക്കുള്ള പടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗത്തില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും, പാര്‍ട്ടി ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍.സന്തോഷും പറഞ്ഞു.

അതിന് കാര്യകര്‍ത്താക്കന്മാര്‍ മാത്രം പോര, തികഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്തിറങ്ങണം. അത്തരക്കാരെ ഈ സമയത്ത് സംഘടനയില്‍ എത്തിക്കണം. 48 മണിക്കൂറിനുളളില്‍ സംസ്ഥാനത്തെ മുഴുവന്‍ തിരഞ്ഞെടുപ്പ് സംവിധാനവും പ്രവര്‍ത്തനം ആരംഭിക്കണമെന്നും സംസ്ഥാന നേതൃത്വത്തിന് സംഘം നിര്‍ദ്ദേശം നല്‍കി. തമിഴ്‌നാട്ടുകാരനായ സി.പി.രാധാകൃഷ്ണനാണ് പ്രചാരണത്തിന്റെ മേല്‍നോട്ട ചുമതലയെങ്കിലും കേരള തിരഞ്ഞെടുപ്പിന്റെ പ്രധാനചുമതല കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിക്കാണ്. കാര്‍ക്കള എംഎല്‍എകൂടിയായ സഹപ്രഭാരി സുനില്‍കുമാര്‍, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണന്‍ എന്നിവരാണ് മിഷന്‍കേരള സംഘത്തിലെ മറ്റുള്ളവര്‍.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…