ഇറ്റലിയില്‍ പുതിയ സര്‍ക്കാര്‍: 23 മന്ത്രിമാരില്‍ എട്ടുപേര്‍ വനിതകള്‍

23 second read

റോം: ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മുന്‍ മേധാവി മാരിയോ ദ്രാഗി സത്യപ്രതിജ്ഞ ചെയ്തു. 23 മന്ത്രിമാരില്‍ എട്ടുപേര്‍ വനിതകളാണെന്നതാണ് രാജ്യത്തിന്റെ 67-ാം മന്ത്രിസഭയുടെ ഏറ്റവും വലിയ പ്രത്യേകത. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ള 15 മന്ത്രിമാര്‍ കഴിഞ്ഞാല്‍ ബാക്കിയുള്ള മന്ത്രിമാരുടേത് രാഷ്ട്രീയേതര സാങ്കേതിക നിയമനങ്ങളാണ്.

ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് (M5S), പര്‍തീതോ ഡെമോക്രാറ്റികോ (PD), ഫോര്‍സ ഇറ്റാലിയ (FI), റൈറ്റ് വിംഗ് ലീഗ്, ഇറ്റാലിയ വിവ (IV), ലെഫ്റ്റ് വിംഗ് ലിബെറി ആന്‍ഡ് ഉഗാലി (LeU) എന്നിവയാണ് മന്ത്രിസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികള്‍.

ലൂയിജി ദി മായോ (വിദേശകാര്യം), റൊബര്‍തോ സ്‌പെറന്‍സ (ആരോഗ്യം), ദാരിയോ ഫ്രാന്‍ചെസ്‌കീനി ( സാംസ്‌കാരികം ) എന്നിവരുള്‍പ്പെടെ ഏഴു മന്ത്രിമാര്‍ ജൂസപ്പേ കോണ്‍തേയുടെ കഴിഞ്ഞ സര്‍ക്കാരിലുണ്ടായിരുന്നവരാണ്.
പുതിയ ധനകാര്യമന്ത്രി ദാനിയേലെ ഫ്രാങ്കോ, ബാങ്ക് ഓഫ് ഇറ്റലിയുടെ ഡയറക്ടര്‍ ജനറല്‍, ഐടി വിദഗ്ധന്‍ റൊബെര്‍തോ ചിന്‍ഗൊലാനി, വൊഡാഫോണ്‍ മുന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ വിത്തോറിയോ കൊളാവോ എന്നിങ്ങനെ പലരുംരാഷ്ട്രീയക്കാരെ മറികടന്ന് മാരിയോ ദ്രാഗി നിയമിച്ച ടെക്‌നോക്രാറ്റുകളാണ്.

73 വയസുള്ള പ്രധാനമന്ത്രി മാരിയോ ദ്രാഗിയാണ് മന്ത്രിസഭയില്‍ ഏറ്റവും മുതിര്‍ന്നയാള്‍. 34 വയസുകാരനായ ലുയിജി ദി മായോ ഏറ്റവും ജൂനിയറും.

 

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…