ട്രക്കും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം 14 പേര്‍ മരിച്ചു

16 second read

ആന്ധ്രാപ്രദേശ് :കര്‍നൂളില്‍ ദേശീയപാത 44 ല്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം 14 പേര്‍ മരിച്ചു. നാല് കുട്ടികള്‍ രക്ഷപ്പെട്ടു. അതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ആധാര്‍ കാര്‍ഡുകളുടെയും ഫോണ്‍ നമ്പറുകളുടെയും അടിസ്ഥാനത്തില്‍ അപകടത്തില്‍പെട്ടവരുടെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്. കര്‍നൂള്‍ ജില്ലയിലെ വെല്‍ദുര്‍ത്തി മണ്ഡലിലെ മദര്‍പുര്‍ ഗ്രാമത്തിനടുത്ത് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടസമയത്ത് വാഹനത്തില്‍ 18 പേര്‍ ഉണ്ടായിരുന്നു. ചിത്തൂര്‍ ജില്ലയിലെ മദനപ്പള്ളില്‍ നിന്ന് രാജസ്ഥാനിലെ അജ്മീറിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതാണോ ടയര്‍ പൊട്ടി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണോയെന്ന് പൊലീസ് പരിശോധിക്കുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …