കന്യാസ്ത്രീയെ മഠത്തിന് സമീപമുള്ള പാറമടയില്‍ മരിച്ചനിലയില്‍

17 second read

കാക്കനാട്: കന്യാസ്ത്രീയെ മഠത്തിന് സമീപമുള്ള പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാഴക്കാല മൂലേപ്പാടം റോഡിലെ സെയ്ന്റ് തോമസ് കോണ്‍വെന്റിലെ കന്യാസ്ത്രീയായ ഇടുക്കി കീരിത്തോട് കുരിശുംമൂട്ടില്‍ തോമസിന്റെ മകള്‍ ജെസീനയെയാണ് (44) മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഞായറാഴ്ച ഉച്ചഭക്ഷണത്തിനായി വിളിക്കാനെത്തിയപ്പോള്‍ സിസ്റ്റര്‍ ജെസീനയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കോണ്‍വെന്റ് അധികൃതര്‍ തിരച്ചില്‍ നടത്തിയപ്പോള്‍ വൈകീട്ടോടെ സിസ്റ്ററെ മഠത്തിന്റെ തൊട്ടുപിറകിലുള്ള മൂലേപ്പാടം കരിങ്കല്‍ ക്വാറിയില്‍ കാണപ്പെടുകയായിരുന്നു. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും, ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. പായല്‍ നിറഞ്ഞ പാറമടയില്‍ പൂര്‍ണമായും മുങ്ങിയിട്ടില്ലാത്ത നിലയിലായിരുന്നു മൃതദേഹം. ശിരോവസ്ത്രം കുടുങ്ങിയ നിലയിലായിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…