കേരള ഫോക്ലോര്‍ അക്കാദമി പുരസ്‌കാരം ഖത്തര്‍ മലയാളി ഷൈജു ധമനിയ്ക്ക്

16 second read

ദോഹ: കേരള ഫോക്ലോര്‍ അക്കാദമിയുടെ നാടന്‍ പാട്ട് മേഖലയ്ക്കുളള ഇത്തവണത്തെ പുരസ്‌കാരം ഖത്തര്‍ മലയാളിയും അധ്യാപകനുമായ ഷൈജു ധമനിയ്ക്ക്.
കേരള ഫോക്ലോര്‍ അക്കാദമിയുടെ നാടന്‍ പാട്ട് വിഭാഗത്തിന്റെ പുരസ്‌കാരം ലഭിക്കുന്ന ആദ്യ പ്രവാസി കലാകാരന്‍ കൂടിയാണ് ഷൈജു. 7,500 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം പതിനാറിന് കണ്ണൂര്‍ ശിക്ഷക് സദനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ.ബാലന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

കഴിഞ്ഞ 20 വര്‍ഷമായി നാടന്‍ പാട്ട് രംഗത്തെ സജീവ സാന്നിധ്യമായ ഷൈജു ദോഹയിലെ ഭവന്‍സ് പബ്ലിക് സ്‌കൂളിലെ ആക്ടിവിറ്റി കോഓര്‍ഡിനേറ്ററും മലയാളം അധ്യാപകനും ഖത്തറിലെ പ്രശസ്ത നാടന്‍ പാട്ട് കലാസംഘമായ കനല്‍ ഖത്തറിന്റെ സ്ഥാപകാംഗവുമാണ്. സ്‌കൂള്‍ കുട്ടികള്‍ക്കായി നാടന്‍ കലാ ശില്‍പശാലകള്‍, നാടന്‍ പാട്ട് പരിശീലനം എന്നിവയെല്ലാം ഖത്തറില്‍ സജീവമാക്കിയതില്‍ മുഖ്യ പങ്കു വഹിക്കുന്നയാളാണ് ഷൈജു. കായംകുളം എംഎസ്എം കോളേജ് അലുംനൈ ഖത്തര്‍ വൈസ് പ്രസിഡന്റ്,പ്രവാസി നാടന്‍ കലാകാരന്മാരുടെ കൂട്ടായ്മയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ശ്രദ്ധേയനാണ് ഷൈജു ധമനി.

കായംകുളം സ്വദേശിയായ ഷൈജു കഴിഞ്ഞ 9 വര്‍ഷമായി ഖത്തര്‍ പ്രവാസിയാണ്. ഭവന്‍സിലെ കമ്പ്യൂട്ടര്‍ അധ്യാപിക മിനി ഷൈജുവാണ് ഭാര്യ. ഭവന്‍സ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി ഷെഹ്സാദ്, സൈന്ധവ് എന്നിവര്‍ മക്കളാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…