ദുബായില്‍ മൂന്നു ബസ്സുകള്‍ കൂട്ടിയിടിച്ചു: രണ്ടു മരണം

16 second read

ദുബായ് :ദുബായിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അല്‍ ഖായില്‍ റോഡില്‍ (എക്‌സിറ്റ്44) ഇന്നു രാവിലെ ആറരയ്ക്കായിരുന്നു അപകടം. മൂന്ന് ബസുകളാണ് അപകടത്തില്‍പ്പെട്ടതെന്ന് ദുബായ് ട്രാഫിക് പൊലീസ് ജനറല്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രി.സെയിഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു.

ഒരു ബസ് ഇടതുവശത്തേയ്ക്ക് മാറി മറ്റൊരു ബസില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ആദ്യത്തെ ബസ് വലതുവശത്തേയ്ക്ക് തെറിച്ച് മറ്റൊരു ബസിലും ഇടിച്ചു റോഡ് ബാരിയറിലിയേക്ക് പതിച്ച് മറിയുകയുമായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ അടിയന്തര വിഭാഗം രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേയ്ക്ക് മാറ്റുകയും ചെയ്തു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അമിതവേഗത്തില്‍ സഞ്ചരിക്കുന്നതും അശ്രദ്ധയോടെ ഡ്രൈവ് ചെയ്യുന്നതുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് അല്‍ മസ്‌റൂയി പറഞ്ഞു. എല്ലാവരും നിയമമനുസരിച്ചുള്ള വേഗത്തില്‍ സഞ്ചരിച്ച് ജാഗ്രതപാലിക്കാന്‍ നിര്‍ദേശിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…