ഐശ്വര്യ കേരളയാത്രയ്ക്ക് ‘ആദരാഞ്ജലി അര്‍പ്പിച്ച്’ പാര്‍ട്ടി മുഖപത്രം: പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്ര അന്ത്യയാത്രയാക്കി വീക്ഷണം

17 second read

പത്തനംതിട്ട: ഇന്ന് ഐശ്വര്യമായി തുടങ്ങൂന്ന പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പാര്‍ട്ടി മുഖപത്രമായ വീക്ഷണം. ഒന്നല്ല, ഒരു പാട് ആദരാഞ്ജലികളാണ് അര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി പത്രത്തില്‍ വന്ന വലിയ തെറ്റ് യാത്ര തുടങ്ങും മുന്‍പ് തന്നെ കല്ലുകടിയായി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ രമേശ് ചെന്നിത്തല ഐശ്വര്യ യാത്ര നടത്തുന്നത്. പാര്‍ട്ടിയുടെ ഫണ്ട് ശേഖരണമാണ് മുഖ്യലക്ഷ്യം. അതോടൊപ്പം കേന്ദ്രകേരള സര്‍ക്കാരുകളുടെ അഴിമതിയും മറ്റും തുറന്നു കാട്ടുകയും ചെയ്യും. ഇന്ന് നടക്കുന്ന ഉദ്ഘാടനത്തോട് അനുബന്ധിച്ച് വീക്ഷണത്തിന്റെ അവസാന പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കളര്‍ സപ്ലിമെന്റാണ് ഐശ്വര്യയാത്രയെ അന്ത്യയാത്രയാക്കിയിരിക്കുന്നത്.

പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ ചിത്രങ്ങള്‍ നിരത്തി നല്‍കിയതിന് ശേഷം അതിന് അടിയിലാണ് ആദരാഞ്ജലികളോടെ എന്ന് പല വട്ടം എഴുതിയിരിക്കുന്നത്. സംശുദ്ധം സദ്ഭരണം എന്നതാണ് മുദ്രവാക്യം. ഇന്ന് തുടങ്ങൂന്ന യാത്ര 22 ന് തിരുവനന്തപുരത്ത് സമാപിക്കും. കാസര്‍കോഡ് വച്ച് ഉമ്മന്‍ചാണ്ടിയാണ് യാത്ര ഫല്‍ഗ് ഓഫ് ചെയ്യുന്നത്. വീക്ഷണം പറഞ്ഞതു പോലെ അറം പറ്റുമോ എന്നൊരു പേടിയും യാത്രക്കാര്‍ക്കുണ്ടായിട്ടുണ്ട് എന്നാണ് അറിയുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…