
ദുബായ് :മൂന്ന് മാസം മുന്‍പ് നാട്ടില്‍ നിന്ന് വന്ന മലയാളി യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ചു. കൊച്ചി ചുള്ളിക്കല്ല് സ്വദേശി അന്‍സിഫ് അഷ്‌റഫ് (37) ആണ് ഇന്ന് പുലര്‍ച്ചെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ മരിച്ചത്. ബ്രിട്ടീഷ് ഹെറാള്‍ഡ്, കൊച്ചി ഹെറാള്‍ഡ് തുടങ്ങിയ ഇംഗ്ലീഷ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററും എഴുത്തുകാരനുമായിരുന്നു.
പരേതനായ ഡോ.എസ്.എ.അഷ്‌റഫിന്റെയും നസീമ അഷ്‌റഫിന്റെയും മകനാണ്. ഭാര്യ: റംസീന്‍ അന്‍സിഫ്. മക്കള്‍: മുഹമ്മദ് അലി, മുഹമ്മദ് ഇബ്രാഹിം. സഹോദരന്‍ അര്‍ഷാദ് അഷ്‌റഫ് ദുബായില്‍ ജോലി ചെയ്യുന്നു. മൃതദേഹം കോവിഡ് മാനദണ്ഡമനുസരിച്ച് ഇവിടെ തന്നെ കബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in OBIT
Your comment?