കോവിഡ് പോരാട്ടം മാതൃക: രാഷ്ട്രപതി

ന്യൂഡല്‍ഹി: കൊറോണ വൈറസെന്ന പൊതുശത്രുവില്‍ നിന്ന് പരസ്പരം സംരക്ഷിക്കാന്‍ മാതൃകാപരമായ ത്യാഗങ്ങള്‍ ചെയ്തുകൊണ്ട് ഇന്ത്യക്കാര്‍ അടുപ്പമുള്ള ഒരു കുടുംബം പോലെയായെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. 72-ാം റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് -19 രോഗികളെ പരിചരിക്കുന്നതിനായി സ്വന്തം ജീവന്‍ അപകടത്തിലാക്കും വിധം ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കുകള്‍, ആരോഗ്യപരിരക്ഷാ രംഗത്തെ ഭരണനിര്‍വാഹകര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെക്കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. കോവിഡിനെതിരെ വാക്‌സീന്‍ കണ്ടെത്താന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ രാവും പകലും പ്രവര്‍ത്തിച്ചു. റെക്കോര്‍ഡ് സമയത്ത് വാക്‌സീന്‍ വികസിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു. ഈ നേട്ടത്തിലൂടെ, നമ്മുടെ ശാസ്ത്രജ്ഞര്‍ മാനവികതയുടെ ക്ഷേമത്തിനായി മഹത്തായ ഒരു അധ്യായം എഴുതി ചേര്‍ത്തു. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്ത് വൈറസിനെ നിയന്ത്രിക്കുന്നതിലും മരണനിരക്ക് കുറയ്ക്കുന്നതിലും നമ്മുടെ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ഭരണകര്‍ത്താക്കളും ജീവിതത്തിന്റെ മറ്റ് തുറകളിലുള്ളവരും വലിയ സംഭാവനകള്‍ നല്‍കിയതായി രാഷ്ട്രപതി പറഞ്ഞു.
Your comment?