കഞ്ചാവ് റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തിന് കിട്ടിയത് പെണ്‍വാണിഭ സംഘത്തെ: പിടിയിലായത് രണ്ടു യുവതികളും സംഘത്തലവനും

16 second read

അടൂര്‍: കഞ്ചാവുമായി കോഴിക്കോട്ട് പിടിയിലായ അടൂര്‍ പഴകുളം സ്വദേശിയില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ച് പരിശോധനയ്ക്ക് ചെന്ന എക്‌സൈസ് സംഘം വാടകവീട്ടില്‍ കണ്ടത് ദൂരുഹമായ ചുറ്റുപാടില്‍ രണ്ടു സ്ത്രീകളെ. സംശയം തോന്നി വിവരം പൊലീസില്‍ അറിയിച്ചു. അവര്‍ വന്ന് ചോദ്യം ചെയ്തപ്പോള്‍ പെണ്‍വാണിഭത്തിന്റെ ചുരുളഴിഞ്ഞു. മൂന്നു പേര്‍ അറസ്റ്റിലുമായി.

വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിയ കേസില്‍ കോഴിക്കോട് ഫറൂക്ക് കൈതോലി പാടത്തില്‍ ജംഷീര്‍ ബാബു (37), പുനലൂര്‍ മാത്ര വെഞ്ചേമ്പില്‍ നിന്ന് പാറക്കൂട്ടത്ത് സുധീര്‍ മന്‍സില്‍ താമസിക്കുന്ന ഷമീല (36), പാലക്കാട് കോട്ടായി ചേന്നംകോട് വീട്ടില്‍ അനിത (26) എന്നിവരെയാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ യു. ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കേസുകളില്‍ സ്ഥിരം പ്രതിയായ പഴകുളം സ്വദേശി അംജിത്ത് കോഴിക്കോട് വച്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. ഇയാളില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ നല്‍കിയ വിവരം അനുസരിച്ചാണ് ജംഷീറിനെ തേടി പറക്കോട് എക്‌സൈസ് സംഘം പന്നിവിഴ ഓള്‍ സെയിന്‍സ് സ്‌കൂളിനടുത്തുള്ള വീട്ടില്‍ എത്തിയത്.

വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ 30 ഗ്രാം കഞ്ചാവ് സിഗരറ്റ് കൂടിനുള്ളില്‍ കണ്ടെത്തി. ഈ സമയം അവിടെ രണ്ടു സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വീട് വാടകയ്ക്ക് എടുത്തിരുന്നത് അംജിത്തും ജംഷീറും ചേര്‍ന്നാണ്. സ്ത്രീകളെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍വാണിഭം സംബന്ധിച്ച വിവരങ്ങള്‍ പുറത്തറിയുന്നത്. വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ഇവര്‍ ഇടപാടുകാരെ എത്തിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളുടെ ചിത്രവും റേറ്റും വാട്ട്‌സാപ്പ് വഴി ആവശ്യക്കാര്‍ക്ക് അയച്ചു കൊടുക്കും. ആവശ്യക്കാര്‍ വീട്ടില്‍ എത്തുകയോ കാറില്‍ എത്തി പെണ്‍കുട്ടികളെ മറ്റ് സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയോ ആണ് ചെയ്തിരുന്നത്. 3000 രൂപയാണ് നിരക്ക് ഈടാക്കിയിരുന്നത്. ഷമീല ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയാണ്. ഇവര്‍ എട്ട് മാസമായി കെട്ടിടം വാടകയ്‌ക്കെടുത്ത് ഇടപാട് നടത്തി വരികയായിരുന്നു. പിടിയിലായവരുടെ വാട്ട്‌സാപ്പിലുള്ള അടൂരിലും പരിസരത്തുമു ള്ളവരുടെവിവരങ്ങള്‍ പൊലീസ് അന്വേ ഷിക്കുന്നുണ്ട്. എസ്‌ഐമാരായ ധധ്യ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…