പോളിങ് ബൂത്തായിരുന്ന യുപി സ്‌കൂളില്‍ നിന്ന് കിട്ടിയത് ഉഗ്രശേഷിയുള്ള നാടന്‍ ബോംബ്: തെരഞ്ഞെടുപ്പിന് പൊട്ടിക്കാന്‍ വച്ചിരുന്നതെന്ന് സംശയം

17 second read

പത്തനംതിട്ട: അടച്ചിട്ടിരുന്ന സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ കെട്ടിടം വൃത്തിയാക്കാനെത്തിയ തൊഴിലാളികള്‍ വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഐസ്‌ക്രീം ബോളില്‍ നിന്ന് നീണ്ടിരിക്കുന്ന തിരി കണ്ടത് വിവരം പൊലീസിനെ അറിയിക്കാന്‍ തോന്നിയത് അവരുടെ ഭാഗ്യം. ബോംബ് സ്‌ക്വാഡ് വന്ന് നടത്തിയ പരിശോധനയില്‍ തിരിച്ചറിഞ്ഞത് ഐസ്‌ക്രീം ബോളിനുള്ളിലുള്ളത് ഉഗ്രശേഷിയുള്ള ബോംബ് എന്ന്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോളിങ് സ്‌റ്റേഷന്‍ ആയിരുന്ന കോയിപ്രം പഞ്ചായത്തിലെ പുല്ലാട് കുറവന്‍കുഴി കിഴക്കേപ്പുറം ഗവ.യു.പി സ്‌കൂളിലാണ് വ്യാഴാഴ്ച ഉച്ചയോടെ ക്ലാസ് മുറി ശുചീകരിക്കുന്നതിനിടയില്‍ നാടന്‍ ബോംബ് കണ്ടെത്തിയത്.

കോയിപ്രം പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട നിന്നും എത്തിയ ബോംബ് സ്‌ക്വാഡ് പരിശോധനയ്ക്ക് ശേഷം നിര്‍വീര്യമാക്കി. ഉഗ്രസ്‌ഫോടക ശേഷിയുള്ളതാണ് ബോംബ് എന്ന്
പരിശോധനയില്‍ സ്ഥിരീകരിച്ചു. ശുചീകരണത്തിനായി
എത്തിയവര്‍ കെട്ടിടത്തിന്റെ മുകളിലെ ഓട് പൊട്ടിയത് പരിശോധിക്കുന്നതിനിടയിലാണ് ഐസ്‌ക്രീം ബോള്‍ കണ്ടത്. ഇത് എപ്പോഴാണ് ഇവിടെ കൊണ്ടിട്ടിരുന്നത് എന്ന് മനസിലായിട്ടില്ല. സ്‌കൂള്‍ തുറക്കാത്ത സമയമായതു കൊണ്ട് വലിയ അപകടം ഒഴിവായി. ഇനി സ്‌കൂള്‍ തുറന്നിട്ടാണെങ്കിലും കുട്ടികള്‍ ഇത് എടുത്തിരുന്നെങ്കില്‍ വന്‍ ദുരന്തം തന്നെയുണ്ടാകുമായിരുന്നു. ഐസ്‌ക്രീം പാത്രം പശ വച്ചു ഒട്ടിച്ച നിലയില്‍ ആയിരുന്നു. തിരി പുറത്തേക്ക് നീണ്ട നിലയിലാണ്. കത്തിക്കാന്‍ ശ്രമിച്ചിരുന്നോ എന്ന് കൂടുതല്‍ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയൂ. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിര്‍വീര്യമാക്കിയ ബോംബ് കോയിപ്പുറം പൊലീസ് സ്‌റ്റേഷന് പുറത്തു സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച സമീപത്തെ പാറമടയില്‍ എത്തിച്ച് സ്‌ഫോടനം നടത്തും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…