കോന്നി കിഴക്കുപുറം എസ്എന്‍ഡിപി യോഗം കോളജില്‍ ലോക്ഡൗണ്‍ കാലത്തെ ബസ് ഫീസും ആവശ്യപ്പെട്ടുവെന്ന് രക്ഷിതാക്കളുടെ പരാതി: ലോക്ഡൗണിന് മുന്‍പുള്ള കുടിശികയാണ് ചോദിച്ചതെന്ന് അധികൃതര്‍

16 second read

കോന്നി: എംജി സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കിഴക്കുപുറം എസ്എന്‍ഡിപി യോഗം കോളജിലെ വിദ്യാര്‍ഥികളോട് ലോക് ഡൗണ്‍ കാലയളവിലെ ബസ് ഫീസ് അടയ്ക്കാനാവശ്യപ്പെട്ടുവെന്ന് രക്ഷിതാക്കളുടെ പരാതി. കോവിഡ് മൂലം കോളജ് അടച്ചിട്ടിരുന്ന സമയത്തെ ബസ് ഫീസ് അടച്ചില്ലെങ്കില്‍ ഇനി കോളജ് ബസില്‍ പ്രവേശനമില്ലെന്നാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പെന്നാണ് ഇവര്‍ പറയുന്നത്. മാര്‍ച്ചില്‍ ലോക്ഡൗണിനെ തുടര്‍ന്ന് അടച്ച കോളജ് ഈ മാസമാദ്യമാണ് തുറന്നത്. സമീപ ജില്ലകളില്‍ നിന്ന് അടക്കമുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

ക്ലാസ് തുടങ്ങിയതിന് ശേഷം കോളജ് ബസില്‍ വരാന്‍ തുടങ്ങിയ വിദ്യാര്‍ഥികളോടാണ് മാര്‍ച്ച് മുതലുള്ള ബസ് ഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കോളജ് പ്രവര്‍ത്തിക്കാതിരിക്കുകയും ബസ് ഓടതിരിക്കുകയും ചെയ്ത കാലത്തെ ഫീസാണ് അടയ്ക്കാന്‍ പറയുന്നത്. അല്ലാത്തവരെ ബസില്‍ കയറ്റില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിര്‍ധനരും രോഗികളുമായുള്ള മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കോളജില്‍ ഫീസ് ഇളവ് നല്‍കിയിരുന്നു. അത് ഇനി അനുവദിക്കാന്‍ കഴിയില്ല എന്നാണ് മാനേജ്‌മെന്റ് നിലപാട്. കുട്ടികളോട് ഇത്തരം നിലപാട് തുടരാനാണ് ഭാവമെങ്കില്‍ നിയമപരമായി നേരിടുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് കോളജ് അടച്ചതിനാല്‍ അതിന് മുന്‍പുള്ള രണ്ടു മാസത്തെ ബസ് ഫീസ് കുട്ടികള്‍ അടച്ചിരുന്നില്ലെന്നും അതാണ് കോളജ് അധികൃതര്‍ ആവശ്യപ്പെട്ടതെന്നും പ്രിന്‍സിപ്പാള്‍ ഡോ. റോയ്‌സ് മല്ലശേരി പറഞ്ഞു. കോളജ് അടച്ചിട്ടിരുന്ന സമയത്തെ ബസ് ഫീസ് ആരും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ പരാതിയുള്ളവര്‍ക്ക് നേരില്‍ വന്ന് അറിയിക്കാം. അങ്ങനെ ആരെങ്കിലും പണം പിരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഉണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…