കേരളത്തിലെ ഏറ്റവും വലിയ ചുവര്‍ ചിത്രമൊരുങ്ങുന്നു: വര്‍ക്കലയില്‍

16 second read

വര്‍ക്കല: കേരളത്തിലെ ഏറ്റവും വലിയ ചുവര്‍ ചിത്രം ഇവിടെ ഒരുങ്ങുന്നു. തയാറാക്കുന്നത് ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ കലാകാരന്മാര്‍.
വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ വിവിധ് കോര്‍പ്പറേഷന്‍ വര്‍ക്കലയിലെ വിഷന്‍ വര്‍ക്കല പെര്‍ഫോമിങ് ആര്‍ട്‌സ് സെന്ററില്‍ രംഗകലാപ്രദര്‍ശനത്തിനായി പൂര്‍ത്തിയാക്കിയ കെട്ടിടത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ ചുവര്‍ചിത്രം ഒരുങ്ങിയിരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ചുവര്‍ചിത്ര കലാവിഭാഗം മേധാവിയും പ്രശസ്ത ചുമര്‍ ചിത്രകാരനുമായ സുരേഷ് മുതുകുളത്തിന്റെ നേതൃത്വത്തിലാണ് ചിത്രംവരച്ചിരിക്കുന്നത്.

മൂന്നു മാസത്തോളമെടുത്താണ് ചിത്രരചന നിര്‍വഹിച്ചത്. മഞ്ഞ, വെള്ള, നീല, പച്ച, ചുവപ്പ്, കാവി, പച്ച കലര്‍ന്ന നീലം, ശ്യാമനീലം, കറുപ്പ്, സ്വര്‍ണ്ണ മഞ്ഞ തുടങ്ങിയവയാണ് ചുവര്‍ ചിത്രങ്ങളുടെ വര്‍ണ ലോകം. പച്ചിലയും പഴച്ചാറും മാത്രമല്ല ധാതുക്കളും രാസവസ്തുക്കളും ചായങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നു. വെട്ടുകല്ലില്‍ നിന്ന് കാവി ചുവപ്പ്, കാവി മഞ്ഞ, നീല അമരിച്ചാറില്‍ നിന്ന് നീല, നീല ചായം ചേര്‍ത്ത എരവിക്കറയില്‍ നിന്ന് പച്ച, പനയോലയില്‍ നീലച്ചായം ചേര്‍ത്ത് പച്ച, എണ്ണക്കരിയില്‍ നിന്ന് കറുപ്പ്, ചുണ്ണാമ്പില്‍ നിന്ന് വെള്ള തുടങ്ങിയവ ചേര്‍ത്ത് വരകളുടെ കൃത്യത, വര്‍ണ സങ്കലനം, അലങ്കാരങ്ങള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം, വികാരാ വിഷ്‌കാരത്തിലെ ശ്രദ്ധ എന്നിവയോടെയാണ് ഈ ചിത്രങ്ങള്‍ രൂപപ്പെടുത്തിയത്.

നാലു ഭാഗങ്ങളിലായാണു രചന നിര്‍വഹിച്ചിരിക്കുന്നത്. കളരിത്തറയുടെഅകവശം, പുറം, ചുവര്, പ്രധാനകവാടം,
പുറംമതിലിനോടു ചേര്‍ന്നുള്ള മാളിക എന്നിവിടങ്ങളിലാണ് ചിത്രംവരച്ചിരിക്കുന്നത്. കളരിത്തറയുടെഉള്‍വശത്തെ ചുവരില്‍ രചിച്ചിട്ടുള്ള ചിത്രങ്ങളുടെ വിഷയാവിഷ്‌ക്കാരംപൂര്‍ണമായും കളരിപ്പയറ്റുംഅനുബന്ധ കലകളുമാണ്. ചിത്രം ആരംഭിക്കുന്നത് വടക്കന്‍ കളരി ഗുരുവായ പരശുരാമനില്‍ നിന്ന് തുടങ്ങി തെക്കന്‍ കളരി ഗുരുവായഅഗസ്ത്യ മുനിയില്‍ അവസാനിക്കുന്ന രീതിയിലാണ്. ഇതില്‍എട്ട് വടിവുകളുംവിവിധ പയറ്റുകളും അടവുകളും പാരമ്പര്യ ചുവര്‍ ചിത്രകലയിലെ പഞ്ചവര്‍ണ വിന്യാസത്തിലൂടെ ആധുനിക ചിത്രകലയെപ്പോലും വെല്ലുന്ന രീതിയിലാണ്ചിത്രീകരണം.

വരയ്‌ക്കേണ്ട വിഷയങ്ങള്‍ കൂടുതല്‍ പഠന വിധേയമാക്കിയാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്. കളരിത്തറയുടെ പുറം മതിലില്‍ കറുപ്പും വെളുപ്പും ഉപയോഗിച്ച് വരച്ചിട്ടുള്ള ചിത്രങ്ങള്‍ പാരമ്പര്യ ചുവര്‍ ചിത്രകലയിലെ രേഖാ പ്രാധാന്യത്തിനു മുന്‍തൂക്കം കൊടുത്തു കൊണ്ടുള്ളതാണ്. ചിത്രം ആരംഭിക്കുന്നത് സമീപത്തുള്ള കൂറ്റന്‍ ഏഴിലംപാലയുടെ പ്രതിഫലനത്തോടെയാണ്. പഴയ കാവും കുളവും മൂങ്ങയും വവ്വാലും മരപ്പട്ടിയുമൊക്കെ ചിത്രത്തിലും വിഹരിക്കുന്നു. കൂടാതെ ഗോത്രകലാ രൂപങ്ങളും ക്ലാസിക്കല്‍ കലാരൂപങ്ങളുംകോര്‍ത്തിണക്കി വിഷയത്തിന് കൂടുതല്‍ ദൃശ്യഭംഗി ഒരുക്കിയിട്ടുണ്ട്. ചിത്ര മതിലിനോടു ചേര്‍ന്നുള്ള ജലാശയത്തില്‍ വെയില്‍ തട്ടുമ്പോഴുള്ള പ്രതിഫലനത്തിന്റെ ഒഴുക്കിന്അനുസരിച്ചാണ് ചിത്രത്തിലെ കേശാലങ്കാരം ഒരുക്കിയിരിക്കുന്നത്.
പുറംമതിലിനോടു ചേര്‍ന്നുള്ള മാളികയുടെമുകള്‍ഭ ാഗത്ത് നാലു വശങ്ങളിലായി നാട്യ ശാസ്ത്രത്തിലെ 108 കരണങ്ങളാണു വിഷയം.

ഭരതനുംഅഭിനവഗുപ്തനുംവിഭാവനംചെയ്തതും തണ്ഡു പ്രാവര്‍ത്തികമാക്കിയതുമായ ഒന്നാമത്തെ കരണമായ തലപുഷ്പപുടം മുതല്‍ ഗംഗാവതരണം വരെ പഠന വിധേയമാക്കിയാണ് രൂപരേഖ തയാറാക്കിയിട്ടുള്ളത്. ചിത്ര രചനയില്‍ സുരേഷ് മുതുകുളത്തോടൊപ്പംസഹായികളായശ്രീക്കുട്ടന്‍ നായര്‍, സി.കെ. ജയകൃഷ്ണന്‍, ജി. അഭിലാഷ്‌കുമാര്‍, എം.
ബാലമുരളി എന്നിവരും വിദ്യാര്‍ഥികളായ വി. അഭിലാഷ്, ജെ. പ്രേംദാസ്,
ഉണ്ണികൃഷ്ണന്‍ നായര്‍, എം.ടി. മനോജ്കുമാര്‍ എന്നിവരും പങ്കാളികളായിരുന്നു. വത്തിക്കാനിലേക്ക് തിരുവത്താഴവും ഡല്‍ഹിയിലെ ഗാന്ധി സ്മാരകത്തിലേക്ക് ദണ്ഡി യാത്രയും ആറന്മുള വാസ്തുവിദ്യാഗുരുകുലത്തില്‍ നിന്നും ചുവര്‍ ചിത്രമാക്കി നല്‍കിയിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…