കോവിഡ് 19 വാക്സീനേഷനായി പൊതുജനാരോഗ്യ മന്ത്രാലയം ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍

16 second read

ദോഹ: കോവിഡ് 19 വാക്സീനേഷനായി പൊതുജനാരോഗ്യ മന്ത്രാലയം ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ തുടങ്ങി. വാക്സീനേഷന് അര്‍ഹരായവരുടെ മുന്‍ഗണനാ പട്ടികയിലെ പ്രായപരിധി 60 ആക്കി കുറച്ചു. നിലവിലെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്ത, വാക്സീന്‍ എടുക്കാന്‍ താല്‍പര്യമുള്ള സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്യാം. പട്ടികയില്‍ ഊഴമെത്തുന്നതനുസരിച്ച് വാക്സീന്‍ എടുക്കാന്‍ അധികൃതര്‍ ബന്ധപ്പെടും. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കോവിഡ് വാക്സീന്‍ എടുക്കാന്‍ മുന്‍കൂര്‍ അനുമതിയും തേടാം.

അതേസമയം, വാക്സീനേഷന് അര്‍ഹമായവരുടെ പ്രായപരിധി 60 ആക്കി കുറച്ചിട്ടുണ്ട്. ഡിസംബര്‍ 23 ന് ആരംഭിച്ച വാക്സീനേഷന്‍ ക്യാംപെയ്ന്റെ ആദ്യ ആഴ്ചകളില്‍ 70 ആയിരുന്ന പ്രായപരിധി കഴിഞ്ഞ ആഴ്ചയില്‍ 65 ആക്കിയിരുന്നതാണ് വീണ്ടും 60 ആക്കി കുറച്ചിരിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോള്‍ പട്ടിക പുതുക്കുമെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…