ജിയോക്കെതിരെ വ്യാപക ആക്രമണം: ടവറുകളിലെ വൈദ്യുതി വിച്ഛേദിച്ചു

17 second read

പഞ്ചാബ് :കേന്ദ്ര കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് പഞ്ചാബ് കര്‍ഷകര്‍ രാജ്യത്തെ മുന്‍നിരെ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോക്കെതിരെ വ്യാപകമായി ആക്രണം നടത്തുന്നു. നിരവധി സ്ഥലങ്ങളിലെ ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്. പഞ്ചാബിലെ മന്‍സയിലെ നിരവധി റിലയന്‍സ് ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചു. ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടെലികോം കമ്പനിയുടെ സേവനങ്ങളെ ബാധിച്ചിട്ടുണ്ട്.

‘കരി’ നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ ടവറുകളിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കില്ലെന്ന് പ്രതിഷേധക്കാരിലൊരാളായ അവതാര്‍ സിങ് പറഞ്ഞു. ‘ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം ഞങ്ങള്‍ വിച്ഛേദിച്ചു. കര്‍ഷകര്‍ക്കെതിരായ കരി നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ ജിയോയും റിലയന്‍സും ബഹിഷ്‌കരിക്കുന്നത് തുടരും. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല. എല്ലാവരും ഇതിനെ പിന്തുണയ്ക്കുന്നു. മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഈ നിയമങ്ങള്‍ കൊണ്ടുവന്നതെന്നും സിങ് എഎന്‍ഐയോട് പറഞ്ഞു.

‘ഞങ്ങള്‍ റിലയന്‍സിനെയും ജിയോയെയും എതിര്‍ക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ ഈ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം പുനഃസ്ഥാപിക്കില്ലെന്ന് മറ്റൊരു പ്രതിഷേധക്കാരനായ മന്‍പ്രീത് സിങും പറഞ്ഞു. കമ്പനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്ന ഭാരതി എയര്‍ടെലിനും വോഡഫോണ്‍ ഐഡിയയ്ക്കുമെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിലയന്‍സ് ജിയോ ടെലികോം റെഗുലേറ്റര്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) കത്തെഴുതുകയും ചെയ്തിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…