ബ്രിട്ടനില്‍ അതിവേഗം പടരുന്ന പുതിയ വൈറസ് ഇറ്റലിയിലും

16 second read

റോം: ബ്രിട്ടനില്‍ അതിവേഗം പടരുന്ന പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് ഇറ്റലിയിലെ ഒരു രോഗിയിലും. രോഗിയും പങ്കാളിയും കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ലണ്ടനില്‍ നിന്ന് റോമില്‍ എത്തിയത്. രോഗിയെ നിരീക്ഷണത്തിലാക്കി. ബ്രിട്ടനില്‍ പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് അടിയന്തര യോഗം വിളിച്ചു.

വാക്‌സീന്‍ ഉപയോഗത്തിന് ആദ്യം തുടക്കം കുറിച്ച ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ രൂപം കണ്ടെത്തിയ വാര്‍ത്ത പുറത്തു വന്നതോടെ അതീവ ജാഗ്രതയില്‍ ആണ് ലോകം. ഈ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ നിരവധി രാജ്യങ്ങള്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. സമാന നടപടികള്‍ കൈക്കൊള്ളണമോ എന്ന വിഷയം കേന്ദ്ര ആരോഗ്യ മുന്താലയത്തിന്റെ അടിയന്തര യോഗം ചര്‍ച്ച ചെയ്യും. അടുത്തിടെ ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്കു പ്രത്യേക നിരീക്ഷണം എര്‍പ്പെടുത്തണമോ എന്ന കാര്യവും ചര്‍ച്ചയാകും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…