ദുബായ് ആംബുലന്‍സിലെ ആദ്യ സ്വദേശി വനിതാ ഡോക്ടര്‍

Editor

ദുബായ്: ജീവിത വൈതരണികള്‍ താണ്ടി വൈദ്യരംഗത്ത് നിലയുറപ്പിച്ച് മറിയം ത്വാരിശ് അല്‍ മന്‍സൂരി. ദുബായ് ആംബുലന്‍സ് സര്‍വീസില്‍ ഫീല്‍ഡ് രംഗത്തുള്ള ആദ്യ സ്വദേശിനിയായ വനിതാ ഡോക്ടറാണ് മറിയം. ഏതു സമയത്തും എവിടെയും ഓടിയെത്തി ചികിത്സ നല്‍കുക വനിതകള്‍ക്ക് എളുപ്പമല്ല എന്നാല്‍ മറിയമിന് അതിപ്പോള്‍ വഴങ്ങിയിരിക്കുന്നു. മഹാമാരിയുടെ കാലം ഈ രംഗം രാപകല്‍ ഭേദമില്ലാതെ അനിവാര്യമാണെന്ന് തെളിയിച്ചു. പെതു സമൂഹത്തിന്റെ പിന്തുണ ഏറി വന്നു. ആരോഗ്യരംഗം അവഗണിക്കാനാകാത്ത തലമാണെന്ന് പച്ചവെള്ളം പോലെ കോവിഡ് കാലം തെളിയിച്ചു.
കൂടുതല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഫീല്‍ഡ് ആശുപത്രികളിലും ആംബുലന്‍സിലും വേണെമെന്ന് ഏവര്‍ക്കും ബോധ്യപ്പെട്ട സമയം. ഈ രംഗത്തെ വിപരീത സാഹചര്യങ്ങളും വെല്ലുവിളികളും നേര്‍ത്തു വന്നതു മഹമാരി ക്കാലത്താണെന്നും ഡോ. മറിയം സൂചിപ്പിച്ചു.

ദുബായ് ആംബുലന്‍സിലെ ആദ്യത്തെ വനിതാ ഡോക്ടറായ മറിയം അല്‍ മന്‍സൂരി മടുപ്പില്ലാതെ തൊഴിലെടുക്കുന്നു. കൂടുതല്‍ സ്വദേശി വനിതകള്‍ക്ക് ഫീല്‍ഡ് ചികിത്സാ മേഖലയിലേക്കു കടന്നു വരാന്‍ പ്രചോദനമാണ് മറിയമിന്റെ സേവന വിജയം. വിത്യസ്തമായ തൊഴില്‍ രംഗത്ത് പ്രവര്‍ത്തിക്കാനും ഏതു വിധം സമ്മര്‍ദങ്ങളും അതിജയിക്കാനും പ്രാപ്തരാണ് സ്വദേശി വനിതകളെന്ന് ഡോ. മറിയം തെളിയിച്ചതായി ദുബായ് ആംബുലന്‍സ് സര്‍വീസ് ഡയറക്ടര്‍ ഖലീഫ ബ്ന്‍ ദറായ് അഭിപ്രായപ്പെട്ടു. ഉയര്‍ന്ന മാര്‍ക്കോടെ വിജയം നേടിയാണ് മറിയം അടിയന്തര ഫീല്‍ഡ് ചികിത്സാരംഗത്ത് സേവനമനുഷ്ഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നിര്‍ത്തിവച്ച ജുമുഅ നമസ്‌കാരം ഡിസംബര്‍ നാലിനു പുനരാരംഭിക്കും

മറഡോണയുടെ ഓര്‍മകളുമായി മലയാളിയായ മുന്‍ ഡ്രൈവര്‍

Related posts
Your comment?
Leave a Reply

error: Content is protected !!