പത്താമത് പായ്ക്കപ്പല്‍ മേള: ഇന്ത്യ പങ്കെടുക്കില്ല

16 second read

ദോഹ: ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന പത്താമത് കത്താറ പരമ്പരാഗത പായ്ക്കപ്പല്‍ മേളയില്‍ ഖത്തറിനു പുറമേ, കുവൈത്ത്, ഒമാന്‍, ഇറാഖ്, താന്‍സനിയ എന്നീ രാജ്യങ്ങള്‍ പങ്കെടുക്കും. ഖത്തറിന്റെ സമുദ്രയാന പൈതൃകം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന മേളയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ ഉള്‍പ്പെടെ 11 രാജ്യങ്ങളാണ് പങ്കെടുത്തത്.

കോഴിക്കോട്ടെ ബേപ്പൂരിലെ പായ്ക്കപ്പല്‍ നിര്‍മാതാക്കളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പതിവായി പങ്കെടുക്കാറുള്ളത്. സാധാരണ 10 ദിനം നീളുന്ന മേള കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് ഇത്തവണ 5 ദിവസമായി ചുരുക്കി.

സമുദ്രോല്‍പന്നങ്ങളുടെ പ്രദര്‍ശനം, പരമ്പരാഗത കരകൗശല ഉല്‍പന്ന വിപണി, കപ്പല്‍ നിര്‍മാണം, ക്രാഫ്റ്റ് എന്നിവയില്‍ ശില്‍പശാല, കുട്ടികള്‍ക്കായി കഥപറച്ചില്‍, പരമ്പരാഗത കലാ പരിപാടികള്‍, അല്‍ ഹദാഖ്, അല്‍ ഷൗഷ്, അല്‍ തഫ്രിസ് മത്സരങ്ങള്‍ എന്നിവയാണുള്ളത്.

ദിവസവും ഒമാനി ബാന്‍ഡിന്റെ കലാപരിപാടികളും അരങ്ങേറും. രാവിലെ 9.00 മുതല്‍ ഉച്ചയ്ക്ക് 12.00 വരെയും വൈകിട്ട് 3.30 മുതല്‍ രാത്രി 10.00 വരെയുമാണ് പ്രവേശനം. ഡിസംബര്‍ നാലിന് ഉച്ചയ്ക്ക് 3.30 മുതല്‍ രാത്രി 11.00 വരെയും. പ്രവേശനം സൗജന്യമാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …