വീസാ കാലാവധി കഴിഞ്ഞവര്‍ക്കു പിഴയില്ലാതെ യുഎഇ വിടാനുള്ള സമയം നീട്ടി

17 second read

ദുബായ് :വീസാ കാലാവധി കഴിഞ്ഞ് താമസിച്ചതിനു പിഴയില്ലാതെ യുഎഇ വിടാനുള്ള സമയം ഈ വര്‍ഷം അവസാനത്തേയ്ക്ക് നീട്ടി. മേയ് 14ന് ആരംഭിച്ച ഹ്രസ്വകാല പൊതുമാപ്പ് ഇന്ന് (നവംബര്‍ 17) അവസാനിക്കേണ്ടതായിരുന്നു.

വീസാ കാലാവധി മാര്‍ച്ച് 1ന് മുന്‍പ് അവസാനിച്ച് രാജ്യത്ത് തുടരുന്നവര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ അവസാനമോ അതിന് മുന്‍പോ പിഴയൊടുക്കാതെ പോകാനാകുമെന്ന് ദ് ഫെഡറല്‍ അതോറിറ്റി ഫോര്‍ െഎഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്(s എസിഎ) അറിയിച്ചു.

എമിറേറ്റ്‌സ്‌ െഎഡി, വര്‍ക് പെര്‍മിറ്റ് അടക്കമുള്ളവയില്‍ ചുമത്തിയിട്ടുള്ള പിഴകളൊന്നും ഇവര്‍ അടയ്‌ക്കേണ്ടതില്ലെന്ന് ഐസിഎ ഫോറിന്‍ അഫയേഴ്‌സ് ആന്‍ഡ് പോര്‍ട്‌സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഈദ് റകന്‍ അല്‍ റാഷിദി പറഞ്ഞു.

ഇതോടെ നിയമലംഘകരായി യുഎഇയില്‍ കഴിയുന്നവര്‍ക്ക് തൊഴില്‍ വീസയിലേയ്‌ക്കോ മറ്റോ മാറാനുള്ള അവസരവും ലഭിക്കുന്നു. കോവിഡ് 19 ദുരിതം കണക്കിലെടുത്താണ് ഈ ഇളവ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…