ആലപ്പുഴ സ്വദേശി ദുബായില്‍ കുത്തേറ്റ് മരിച്ചു; കാസര്‍കോട് സ്വദേശി പിടിയില്‍

16 second read

ദുബായ് :കുത്തേറ്റ് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി അജിത് അശോകന്‍ (31) മരിച്ചു. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി അറസ്റ്റിലായതായി വിവരം. സൂപ്പര്‍മാര്‍ക്കറ്റ് ശ്രംഖലയായ ബാക്കര്‍ മൊഹിബിയുടെ സത്വ ശാഖയില്‍ ഹൌസ് ഹോള്‍ഡ് ഇന്‍ചാര്‍ജാണ് അജിത്. നാലുവര്‍ഷം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്.

താമസ സ്ഥലമായ ബര്‍ദുബായിലാണ് സംഭവം. അനധികൃത മദ്യവ്യാപാരം നടത്തുന്നയാളുമായി മറ്റൊരു സംഘം നടത്തിയ വാക്കു തര്‍ക്കത്തിനിടെ അജിത്തിന് കുത്തേല്‍ക്കുകയായിരുന്നു. വെളിച്ചമില്ലാതിരുന്ന ഫ്‌ലാറ്റിലേക്ക് മെഴുകുതിരി വാങ്ങിപ്പോയ അജിത്തിനെ കുത്തുകയായിരുന്നത്രേ. രക്തം വാര്‍ന്നു കിടന്ന അജിത്തിനെ ഏറെക്കഴിഞ്ഞാണ് മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ചത്. ഭാര്യ: ദൃശ്യ. മകള്‍. ഒരു വയസ്സുള്ള ധ്യാന്‍വി റാം (കനി).

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …