ദുബായില്‍ നിന്ന് കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

17 second read

ദുബായ്: ജോലി അന്വേഷിച്ചെത്തി ഒരാഴ്ച മുന്‍പ് ദുബായില്‍ നിന്ന് കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. കഴിഞ്ഞ മാസം 31 മുതല്‍ ഇന്റര്‍നാഷനല്‍ സിറ്റിയിലെ പേര്‍ഷ്യ ക്ലസ്റ്ററില്‍ നിന്ന് കാണാതായ കണ്ണൂര്‍ ചേനോത്ത് തുരുത്തുമ്മല്‍ ആഷിഖി(31)നെയാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന് വേണ്ടി ദുബായ് പൊലീസും ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിവരികയായിരുന്നു.

വിഷാദരോഗം ബാധിച്ചതിനാലാണ് ആഷിഖ് സുഹൃത്തുക്കളെ വിട്ടു പോയതെന്ന് കൂടെ താമസിക്കുന്നയാള്‍ പറഞ്ഞു. താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങിയ താന്‍ ഹത്ത-ഒമാന്‍ റോഡിലൂടെ മണിക്കൂറുകളോളം നടന്നതായും തുടര്‍ന്ന് റാസല്‍ഖൈമയിലേയ്ക്ക് പോവുകയായിരുന്ന ഒരു പാക്കിസ്ഥാനിയുടെ വാഹനത്തില്‍ യാത്ര ചെയ്തതായും ആഷിഖ് പറഞ്ഞുവെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

എന്നാല്‍, റാസല്‍ഖൈമയിലെത്തുന്നതിന് മുന്‍പ് കാറില്‍ നിന്നിറങ്ങി തിരിച്ച് ദുബായിലേയ്ക്ക് നടത്തമാരംഭിച്ചു. വഴിമധ്യേ അഫ്ഗാനിസ്ഥാന്‍ സ്വദേശിയുടെ ട്രക്കില്‍ ഷാര്‍ജയിലെത്തിയ യുവാവ് അദ്ദേഹത്തിന്റെ കൂടെയാണ് ഇത്രയും ദിവസം താമസിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …