ദുബായില്‍ മാസ്‌ക് ധരിക്കുന്നതില്‍ നിന്ന് ഇളവിനായി അപേക്ഷിക്കാം

19 second read

ദുബായ്: മാസ്‌ക് ധരിക്കുന്നതു മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നവര്‍ക്ക് ഇളവിനായി അപേക്ഷിക്കാമെന്ന് ദുബായ് ആരോഗ്യ വിഭാഗവും (ഡിഎച്ച്എ) ദുബായ് പൊലീസും വ്യക്തമാക്കി. http://dxbpermit.gov.ae എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ചാണ് അപേക്ഷ നല്‍കേണ്ടതെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.

അഞ്ചു ദിവസത്തിനുള്ളിലാണ് അപേക്ഷയിന്മേല്‍ നടപടിയുണ്ടാവുക. അപേക്ഷയോടൊപ്പം ആരോഗ്യപ്രശ്‌നം തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്, അപേക്ഷകന്റെ എമിറേറ്റ്‌സ്‌ െഎഡി എന്നിവ നിര്‍ബന്ധമായും സമര്‍പ്പിക്കണം. ഡിഎച്ച്എയുടെ ജനറല്‍ മെഡിക്കല്‍ കമ്മിറ്റി ഓഫീസാണ് അപേക്ഷ പരിശോധിക്കുക. പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് ഈ ഇളവ് നല്‍കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…