സ്വയം പ്രഖ്യാപിത ബിഷപ്പായ കെ.പി യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജില്‍ നിന്ന് 7 കോടി കണ്ടെടുത്ത കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചത് യഥാര്‍ത്ഥ ഉടമയെ കബളിപ്പിച്ച്; കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച പണം ആദായനികുതി വകുപ്പ് പിടിച്ചപ്പോള്‍ ലണ്ടനില്‍ ഇരുന്ന് കൈമലര്‍ത്തി ഫാ.ഡാനിയല്‍

Editor

തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ മെഡിക്കല്‍ കോളേജില്‍ നിന്നും 7 കോടി രൂപ ആദായനികുതി വകുപ്പ് കണ്ടെടുത്ത നിസാന്‍ കാര്‍ യഥാര്‍ത്ഥ ഉടമയെ കബളിപ്പിച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നതാണെന്ന് വിവരം. എബി എന്ന ജീവനക്കാരനില്‍ നിന്നും സഭയുടെ ധനകാര്യ വിഭാഗം മേധാവി ഫാ.ഡാനിയേല്‍ വര്‍ഗ്ഗീസ് ബന്ധുവിന് കൊടുക്കാനാണ് എന്ന് പറഞ്ഞാണ് കാര്‍ വാങ്ങിയത്. എന്നാല്‍ ഇത് ബന്ധുവിന് കൊടുക്കാതെ ആശുപത്രിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. വാഹനത്തിന്റെ ആര്‍.സി ബുക്കില്‍ നിന്നും തന്റെ പേര് മാറ്റുന്ന വിവരം പറയാന്‍ പലവട്ടം എബി വിളിച്ചിരുന്നെങ്കിലും ഫാ.ഡാനിയല്‍ ഒഴിഞ്ഞുമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന കാറില്‍ നിന്നും പണം പിടിച്ചെടുക്കുന്നത്.

എബിയുടെ പേരിലുണ്ടായിരുന്ന കാര്‍ ഉപയോഗിച്ച് പലപ്പോഴായി കണക്കില്‍പ്പെടാത്ത പണം പല സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നതായാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. മറ്റൊരാളുടെ പേരിലുള്ള വാഹനമായതിനാല്‍ പിടിക്കപ്പെട്ടാലും രക്ഷപെടാന്‍ കഴിയും എന്നുള്ളതിനാലാണ് ഇത്തരത്തില്‍ ഈ വാഹനം ഉപയോഗിച്ചിരുന്നത്. ഏതു സമയവും പരിശോധന ഉണ്ടായാല്‍ പണം കണ്ടെത്താതിരിക്കാനായാണ് ഗോഡൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഡിക്കിയില്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ പണം ഒളിപ്പിച്ചത്.

എന്നാല്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കാര്‍ പരിശോധിച്ചതോടെ പണം കണ്ടെത്തുകയായിരുന്നു. കാര്‍ രജിസ്‌ട്രേഷന്‍ പരിശോധിച്ചപ്പോഴാണ് എബിയുടേതാണ് എന്ന് മനസ്സിലായത്. എബിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെയാണ് കാര്‍ ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നെന്നും തന്റെ പേരില്‍ നിന്നും മാറ്റിയിട്ടില്ല എന്നും അറിയുന്നത്. കാര്‍ എബിയുടെ പേരിലായതിനാല്‍ ആദായനികുതി വകുപ്പ് ഇയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇതോടെയാണ് തനിക്ക് ചതി പറ്റി എന്ന് എബിക്ക് മനസ്സിലായത്. ഫാ.ഡാനിയേല്‍ ഇപ്പോള്‍ ലണ്ടനിലാണ്. ലണ്ടനിലേക്ക് എബി ഫോണ്‍ ചെയ്ത് ഡാനിയേലിനോട് തന്നെ ചതിച്ചതെന്തിനാണ് എന്ന് ചോദിച്ച് പൊട്ടിക്കരഞ്ഞു. ഇതിന്റെ ശബ്ദരേഖ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. തന്നെ എന്തിനാണ് ഇങ്ങനെ ചതിച്ചത് എന്ന് എബി ചോദിക്കുമ്പോള്‍ ഒന്നും മനഃപൂര്‍വ്വമായിരുന്നില്ല എന്നും പണം മാറ്റാന്‍ സമയം കിട്ടിയില്ല എന്നും ഡാനിയേല്‍ മറുപടി പറയുന്നുണ്ട്. ഈ ഫോണ്‍ സംഭാഷണത്തില്‍ വാഹനം ഡാനിയേലിന്റെ ബന്ധുവിന് കൈമാറാന്‍ വേണ്ടിയാണ് എബിയുടെ പക്കല്‍ നിന്നും വാങ്ങിയത് എന്നും വ്യക്തമാണ്.

കാറില്‍ നിന്നും കണ്ടെടുത്ത പണം തങ്ങളുടെ അല്ലെന്നും കാര്‍ ഉടമസ്ഥന്റെതാണെന്നുമുള്ള വിചിത്ര വാദം ഉന്നയിച്ചിരിക്കുകയായിരുന്നു ബിലീവേഴ്‌സ് ചര്‍ച്ച് പ്രതിനിധികള്‍. ഈ സംഭാഷണം വന്നതോടെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വാദം പൊളിഞ്ഞു.

സ്വയം പ്രഖ്യാപിത ബിഷപ്പായ കെ.പി യോഹന്നാന്റെ സുവിശേഷ പ്രസംഗത്തില്‍ വീണ് മതം മാറി എത്തിയതായിരുന്നു. താന്‍ വിശ്വസിക്കുന്ന പുരോഹിതര്‍ ഇത്രയും വലിയ തട്ടിപ്പുകാരാണെന്ന് അറിഞ്ഞ് ഏറെ മാനസിക സംഘര്‍ഷത്തിലാണ് എബി. ഏതു നിമിഷവും ആദ്യനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുമോ എന്ന ഭയത്തിലുമാണ്. ബിലിവേഴ്‌സ് ചര്‍ച്ചിലെ ഫാ.ഡാനിയേലുമായുള്ള സംഭാഷണത്തില്‍ തനിക്ക് ഈ കേസില്‍ എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബം ഉള്‍പ്പെടെ ആത്മഹത്യ ചെയ്യുമെന്നും പറയുന്നുണ്ട്.

എബിയുടെ വാഹനം ഇത്തരം രീതിയില്‍ ഉപയോഗിച്ച് പണം കടത്തുകയും സൂക്ഷിക്കുകയും ചെയ്തതുപോലെ നിരവദി വാഹനങ്ങള്‍ ഇന്ത്യയില്‍ പലഭാഗത്തും പലരുടെയും പേരിലുണ്ട് എന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. ബിലീവേഴ്‌സ് ചര്‍ച്ചിന് വേണ്ടി വാഹനം കൊടുത്തിട്ടുള്ളവരുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.
നികുതി നിയമങ്ങള്‍ മറികടന്ന് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതോടെ ബുധനാഴ്ച മുതലാണ് ബിലിവേഴ്‌സ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളിലായി രണ്ട് ദിവസത്തെ റെയ്ഡ് പിന്നിടുമ്പോള്‍ വന്‍ കുംഭകോണത്തിന്റെ വിവരങ്ങള്‍ ലഭിച്ചതായാണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലിവേഴ്‌സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സഭയുടെ മറവില്‍ നടന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ തുക വകമാറ്റി വിനിയോഗിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സര്‍ക്കാരിനു നല്‍കണമെന്നുമാണ് നിയമം പറയുന്നത്. എന്നാല്‍ ചാരിറ്റിയുടെ പേരില്‍ കൈപറ്റിയ തുക റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കാണ് ബിലീവേഴ്‌സ് ചര്‍ച്ച് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍.

കണക്കുകള്‍ നല്‍കിയതിലും വലിയ പൊരുത്തക്കേടുണ്ട്. ഡല്‍ഹിയിലും കേരളത്തിലുമായുള്ള ബിലീവേഴ്സ് സ്ഥാപനങ്ങളില്‍ നിന്നും ഇതുവരെ കണക്കില്‍ പെടാത്ത 15 കോടി രൂപയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കരിക്കിനേത്ത് കൊലക്കേസ് ; ജോസിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നു :ദിലീപും നടി അമലാ പോളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത അടൂരിലെ കരിക്കിനേത്ത് സില്‍ക്സ് ഗലേറിയ വില്പനയ്ക്ക്..!

കോടികളുടെ ക്രമക്കേട് കണ്ടെത്തിയതിനാല്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്വത്തുക്കളെല്ലാം മരവിപ്പിക്കും; ചെറുവള്ളിയിലെ ശബരിമല വിമാനത്താവള പദ്ധതി ഇനി ഓര്‍മ്മകളിലേക്ക്..

Related posts
Your comment?
Leave a Reply